ടോംഗാ അഗ്നിപര്‍വ്വത സ്‌ഫോടനം: ദ്വീപ് പൂര്‍വ്വസ്ഥിതി കൈവരിക്കുക ശ്രമകരം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ടോംഗാ അഗ്നിപര്‍വ്വത സ്‌ഫോടനം: ദ്വീപ് പൂര്‍വ്വസ്ഥിതി കൈവരിക്കുക ശ്രമകരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2022, 05:58 pm IST
FacebookTwitterWhatsAppTelegram

കടലില്‍ അഗ്നിപര്‍വ്വത സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് രൂപപ്പെട്ട സുനാമിയില്‍ തകര്‍ന്ന ടോംഗ ദ്വീപ് പൂര്‍വ്വസ്ഥിതി കൈവരിക്കുക ഏറെ ശ്രമകരമാകും. ടോംഗ വിമാനത്താവളത്തില്‍ കുമിഞ്ഞ അവശിഷ്ടങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ഇത് ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നുണ്ട്.

ന്യൂസിലന്‍ഡ് ദ്വീപിലേക്ക് കുടിവെള്ളവും മറ്റ് വസ്തുക്കളും അയച്ചെങ്കിലും പ്രധാനവിമാനത്താവളത്തില്‍ വിമാനമിറങ്ങാന്‍ കഴിയാത്തത് പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ടോംഗയിലെ അതിര്‍ത്തി ദ്വീപുകളില്‍ കാര്യമായ തകര്‍ച്ച നേരിട്ടിട്ടുണ്ട്. രണ്ടുപേര്‍ മരിച്ചതായി സ്ഥിരീകരണമുണ്ടെങ്കിലും യഥാര്‍ത്ഥ സംഖ്യഉയരാനിടയുണ്ട്. ആശയവിനിമയം സാധ്യമാകാത്തതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.

തെക്കന്‍ പസഫിക്‌മേഖലയില്‍ ജപ്പാനോളം വലുപ്പത്തില്‍ ചിതറിക്കിടക്കുന്ന 170 ദ്വീപ് സമൂഹങ്ങള്‍ ചേര്‍ന്ന ടോംഗായില്‍ ഒരു ലക്ഷത്തിനു മുകളില്‍ ജനസംഖ്യയുണ്ട്. ഇതില്‍ ഭൂരിപക്ഷവും കേന്ദ്രീകരിച്ചത് പ്രധാനദ്വീപായ ടോംഗാടാപുവിലാണ്. ടോംഗാടാപുവിന്റെ പടിഞ്ഞാറന്‍ തീരത്ത് വലിയ നാശമുണ്ടായെന്ന് യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ദ്വീപിലെ മുഴുവന്‍ വില്ലേജുകളും തകര്‍ന്നതായും മറ്റൊരു ദ്വീപിലെ കെട്ടിടങ്ങള്‍ നിലംപൊത്തിയതായും നിരീക്ഷകവിമാനങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും നിരീക്ഷകവിമാനങ്ങള്‍ അയച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. കൂടുതല്‍ മരണങ്ങള്‍ സംഭവിക്കാന്‍ ഇടയുണ്ടെന്നും പ്രാര്‍ത്ഥിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും ടോംഗായിലെ ഉന്നത ഉദ്യോഗസ്ഥന്‍ കുര്‍ത്തിസ് ടുയ്ഹാലന്‍ഗിന്‍ഗി വ്യക്തമാക്കി.

അഗ്നിപര്‍വ്വതവും സുനാമിയും ടോംഗയിലെ വെള്ളത്തിന്റെ ലഭ്യതതടസ്സപ്പെടുത്തിയതിനാല്‍ കുടിവെള്ളത്തിനാണ് ടോംഗയില്‍ മുന്‍ഗണനയെന്നും ന്യൂസിലന്‍ഡ് വിദേശകാര്യമന്ത്രി നനൈയ് മുഹുത്ത പറഞ്ഞു.

സുനാമിത്തിരകള്‍ കൊണ്ടുവന്ന അഗ്നിപര്‍വ്വത അവശിഷ്ടങ്ങള്‍ ടോംഗയുടെ ഹരിതാഭയെ ഇല്ലാതാക്കി ചെളികലര്‍ന്ന തവിട്ടുനിറമാക്കി. ഈ അവശിഷ്ടങ്ങള്‍ മാറ്റിയാലെ വിമാനമിറങ്ങുന്നതിനു സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുകൂട്ടം ടോംഗവാസികള്‍ റണ്‍വേ ശുചീകരിക്കുന്ന ദൗത്യം ഏറ്റെടുത്തു നടപ്പാക്കുന്നുണ്ട്. ബുധനാഴ്ച വരെ ശുചീകരണം നീണ്ടേക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Tonga tsunamiRunway
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

Latest News

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies