ന്യൂഡല്‍ഹി: അസ്സം,മേഘാലയ സംസ്ഥാനങ്ങളില്‍ അന്തര്‍സംസ്ഥാന അതിര്‍ത്തിയിലെ 12 പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും. നിലവിലുള്ള 12 പ്രശ്‌നങ്ങളില്‍ ആറെണ്ണം സൗഹാര്‍ദ്ദപൂര്‍വ്വം പരിഹരിക്കുന്നതിന് റോഡ്മാപ്പുമായാണ് ഇരുസംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുക.
ഇതിനായി കഴിഞ്ഞ നാലുമാസത്തിനിടെ ഇരുസംസ്ഥാനങ്ങളിലെയും 35 വില്ലേജുകളില്‍ മന്ത്രിതല സമിതി സന്ദര്‍ശിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്തിരുന്നു. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റോഡ്മാപ്പ് തയ്യാറാക്കിയത്.അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ, മേഖാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ.സാങ്മ എന്നിവര്‍ ഇന്നലെ ഇരുസംസ്ഥാനങ്ങളിലും കാബിനറ്റ് മീറ്റിങ്ങ് ചേര്‍ന്നിരുന്നു.
ഇരുസംസ്ഥാനങ്ങളിലേയും സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നേരിടുന്ന പ്രദേശങ്ങളാണ് ആദ്യപരിഗണനല്‍കുകയെന്ന് അസ്സം മുഖ്യമന്ത്രി അറിയിച്ചു. അസമിലെ കച്ചാര്‍, കാമരൂപ്, കാമരൂപ്(മെട്രോ)ജില്ലകളും മേഘാലയിലെ വെസ്റ്റ് ഖാസി ഹില്‍, റായ് ബോയ്, കിഴക്കന്‍ ജെയ്ന്തിയ ജില്ലകളിലെ പ്രശ്‌നങ്ങളാണ് അല്‍പം സങ്കീര്‍ണമായത്.
അതിര്‍ത്തിയിലെ ജനങ്ങളുടെ വൈകാരിക പ്രശ്‌നങ്ങളും വംശീയമായ പ്രശ്‌നങ്ങളും പരിഗണിക്കുമെന്ന് മേഘാലയ മുഖ്യമന്ത്രിയും വ്യക്തമാക്കി.
















Comments