ഇസ്ലാമാബാദ് : കറാച്ചിയിലെ ഓരോ വ്യക്തിയ്‌ക്കും ഇന്ന് ആഹാരം കഴിക്കുമ്പോൾ അൽപ്പം ആശങ്കയുണ്ട് . കാരണം മറ്റൊന്നുമല്ല താൻ കഴിക്കുന്നത് ഇനി കഴുത ഇറച്ചി ആണോ എന്ന സംശയം തന്നെ . കഴിഞ്ഞ ദിവസം പാകിസ്താനിലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളാണ് ഭക്ഷണ പ്രേമികളെ വിഷമിപ്പിക്കുന്നത് .
ന്യൂ കറാച്ചിയിലാണ് ഈ ദൃശ്യങ്ങൾ ആദ്യം പ്രചരിച്ചത് . അറവുശാലയിൽ കഴുതകളെ നിർത്തിയിരിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത് . ഏഴ് കഴുതകൾ നിൽക്കുന്നതായി ദൃശ്യങ്ങളിൽ കാണിക്കുന്നു. അവിടമാകെ രക്തം ഒഴുകി പടർന്ന നിലയിലായിരുന്നു . തൊട്ടടുത്തായി ഇരിക്കുന്ന കശാപ്പുകാർ, മാംസം ചെറിയ കഷ്ണങ്ങളാക്കി മുറിക്കുന്നു. ഈ കാഴ്ച ആളുകളിൽ വെറുപ്പ് മാത്രമല്ല, ആശങ്കയും ഉളവാക്കി. ദൃശ്യങ്ങൾ കണ്ടവർ ഉടൻ തന്നെ അധികൃതരെ വിവരം അറിയിച്ചു.
എന്നാൽ നഗരത്തിലെ അറവുശാലകളിൽ കഴുതകളെ അറുത്ത് മാംസം വിറ്റതിന് തെളിവില്ലെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ് കറാച്ചി പോലീസ്. ലാഹോറിലെ റെസ്റ്റോറന്റുകളിൽ മുൻപ് കഴുത ഇറച്ചി വിളമ്പിയതായി പരാതി വന്നിട്ടുണ്ട് . 2015ൽ പഞ്ചാബ് ഫുഡ് അതോറിറ്റി കഴുത ഇറച്ചി വിൽപന നടത്തിയതിന് നിരവധി ഭക്ഷണശാലകൾ സീൽ ചെയ്തിരുന്നു.
Comments