ആലപ്പുഴ: തെന്നിന്ത്യൻ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഹരീഷ് ഉത്തമനും മലയാള ചലച്ചിത്ര നടി ചിന്നു കുരുവിളയും വിവാഹിതരായി. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മാവേലിക്കര സബ് രജിസ്ട്രാർ ഓഫീസിൽവച്ചായിരുന്നു വിവാഹം. മലയാളം,തമിഴ്,തെലുങ്കു ഭാഷകളിലായി തിരക്കുള്ള നടനാണ് ഹരീഷ്.
മലയാള ചിത്രങ്ങളായ മുംബൈ പോലീസ്, മായാനദി എന്നീ മലയാള ചിത്രങ്ങളും താ, പായുംപുലി,പവർ,ശ്രീമന്തുഡു, തൊടാരി, തനി ഒരുവൻ, ഭൈരവാ, ധുവ്വടാ ജഗന്നാഥം, കവചം, വിനയ വേഥയ രാമ എന്നീ അന്യഭാഷാ ചിത്രങ്ങളിലും ഹരീഷ് അഭിനയിച്ചു. നോർത്ത് 24 കാതം, ലുക്ക ചുപ്പി, കസബ എന്നീ സിനിമളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ചിന്നു. ഇപ്പോൾ ഛായാഗ്രഹണ മേഖലയിലും സജീവമാണ് ചിന്നു. മാമാങ്കം ഉൾപ്പെടെയുള്ള സിനിമകളിൽ അസിസ്റ്റന്റ് ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്.
Comments