നമുക്കെല്ലാവർക്കും നല്ല പ്രണയകഥ ഇഷ്ടമാണ്… എന്നാൽ എല്ലാ പ്രണയകഥകൾക്കും സന്തോഷകരമായ അന്ത്യമുണ്ടാകണമെന്നില്ല. ചില പ്രണയം പരാജയപ്പെടാം , ചിലത് വിജയിച്ചേക്കാം . എന്നാൽ പ്രണയിക്കുന്ന സമയത്ത് കാമുകിയ്‌ക്ക് സമ്മാനങ്ങൾ വാങ്ങി നൽകുന്നത് സാധാരണയാണ് . എന്നാൽ ആ സമ്മാനവും വാങ്ങി കാമുകി മറ്റൊരാൾക്കൊപ്പം കടന്ന് കളഞ്ഞാലോ , അത് ആർക്കും താങ്ങാനാകില്ല . ഇവിടെ കാമുകൻ കാമുകിയ്‌ക്ക് സമ്മാനമായി നൽകാൻ വാങ്ങിയത് നാലു കോടിയുടെ പ്ലാറ്റിനം മോതിരമാണ് .
മൊഹ്സ് മെയ്ഫെയർ എന്ന യുവാവാണ് തന്റെ കാമുകിയെ വിസ്മയിപ്പിക്കാനായി 5.5 കാരറ്റ് വെള്ള റേഡിയന്റ് കട്ട് പ്ലാറ്റിനം മോതിരം വാങ്ങിയത് 400,000 പൗണ്ട് (4 കോടി രൂപ) യായിരുന്നു ഇതിന്റെ വില . ഇത് നൽകി ഒപ്പം വിവാഹ സമ്മതം കൂടി നേടാനായിരുന്നു മൊഹ്സിന്റെ ഉദ്ദേശ്യം .
എന്നാൽ മോതിരം സമ്മാനിക്കും മുൻപ് തന്നെ മൊഹ്സ് അറിഞ്ഞു . തന്റെ കാമുകിയ്‌ക്ക് തന്നെ കൂടാതെ മറ്റൊരാളുമായി കൂടി ബന്ധമുണ്ട് . കാമുകി മൊഹ്സിന്റെ ഫോണിൽ അവളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ലോഗിൻ ചെയ്തതാണ് സത്യം പുറത്ത് വരാൻ കാരണമായത് . ഇൻസ്റ്റാഗ്രാമിൽ തന്റെ കാമുകിയും മറ്റൊരാളും തമ്മിലുള്ള പ്രണയ സന്ദേശങ്ങൾ കണ്ടതോടെ മൊഹ്സ് ആകെ തകർന്നു . എന്നാൽ പിന്നീട് ധൈര്യത്തോടെ ആ സാഹചര്യത്തെ നേരിട്ടു . ഓരോ മാസവും 15-16,000 പൗണ്ട് വരെ വിലയുള്ള ആഡംബര ഭക്ഷണവും ഈന്തപ്പഴവും ഒക്കെയാണ് മൊഹ്സ് തന്റെ കാമുകിയ്‌ക്കായി നൽകിയിരുന്നത് . ബന്ധം പിരിഞ്ഞതോടെ മോതിരം ജ്വല്ലറിയിൽ മടക്കി കൊടുത്ത അതിന്റെ പണം വാങ്ങി മൊഹ്സ്.
Comments