ദുബായ് : ദുബായിൽ അസ്ഥിര കാലാവസ്ഥ വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . രാജ്യത്തിന്റെ വടക്ക് കിഴക്കൻ മേഖലയിലാണ് ഇടവിട്ട മഴക്ക് സാധ്യതയുള്ളത്. ഞായറാഴ്ച അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വരും ദിവസങ്ങളിലും തണുപ്പ് വർധിക്കാനാണ് സാധ്യത. രാത്രിയിൽ കടൽ കൂടുതൽ പ്രക്ഷുബ്ധമാകും.കടലിൽ നിന്നും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. ചില ദിവസങ്ങളിൽ മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചകളിൽ ദുബായിയുടെ വിവിധ പ്രദേശങ്ങളിൽ റെക്കോർഡ് മഴയാണ് പെയ്തത്. പലഭാഗങ്ങളിലും ഇടിയോടുകൂടിയ മഴയും ആലിപ്പഴ വർഷവും ഉണ്ടായി. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് യുഎഇയിൽ ഒന്നരവർഷം ലഭിക്കുന്ന മഴയാണ് ലഭിച്ചത്. ഒരു വർഷം ശരാശരി 100 മില്ലിമീറ്റർ മഴയാണ് യുഎഇയിൽ ലഭിക്കുന്നത്. അപ്രതീക്ഷിതമായ മഴയിൽ യുഎഇയിലെ പല ആഘോഷ പരിപാടികളും അധികൃതർ റദ്ദാക്കിയിരുന്നു.














Comments