ഡൽഹി : കഴിഞ്ഞ തവണ യു പി പിടിച്ചെടുത്ത ചാണക്യ തന്ത്രങ്ങളുമായി അമിത് ഷാ നാളെ ഉത്തർ പ്രാദേശിലെത്തും . തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ് അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു പി യിൽ എത്തുന്നത് .
പടിഞ്ഞാറൻ യുപിയിലെ കൈരാന മണ്ഡലത്തിൽ ആണ് അമിത് ഷാ എത്തുക . വീട് വീടാന്തരം കയറിയുള്ള പ്രചാരണത്തിൽ അമിത് ഷാ പങ്കാളിയാവും. അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബി ജെ പി ക്ക് നിർണ്ണായകമാണ് യു പി തിരഞ്ഞെടുപ്പ് .
ഷാംലി,ഭാഗ്പത് ,എന്നിവിടങ്ങളിലെ പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്ന അമിത്ഷാ , മീററ്റിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി ആശയ വിനിമയം നടത്തും .
അമിത്ഷായുടെ രാഷ്‌ട്രീയ തന്ത്രങ്ങളാണ് 2017 ൽ, ബി ജെ പി യു പി ഭരണം പിടിക്കുന്നതിൽ നിർണായകമായത് . വീട് വീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണങ്ങൾ പാർട്ടിയെ ജനങ്ങളിലേക്കെത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചതായി രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു .
ഇസ്ലാമിക ഭീഷണി കാരണം അനവധി ഹിന്ദു കുടുംബങ്ങൾ കൂട്ടപ്പലായനം ചെയ്ത കൈരാനയിൽ അമിത് ഷാ എത്തുമ്പോൾ അതിന് ഏറെ രാഷ്‌ട്രീയ പ്രാധാന്യമുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്
















Comments