4500 വർഷം പഴക്കമുള്ള ഹൈബ്രിഡുകളുടെ അവശിഷ്ടങ്ങൾ സിറിയയിൽ കണ്ടെത്തി . സിംഹവും കടുവയും തമ്മിലുള്ള ക്രോസായ ലൈഗർ, കഴുതയും കുതിരയും തമ്മിലുള്ള ക്രോസായ കോവർ കഴുത എന്നിവ ഹൈബ്രിഡുകൾക്ക് ഉദാഹരണങ്ങളാണ്.
എന്നാൽ ഇത്തരം ഹൈബ്രിഡുകളിൽ ഏറ്റവും പഴക്കമേറിയവയുടെ അവശിഷ്ടങ്ങളാണ് സിറിയയിൽ നിന്ന് കണ്ടെത്തിയത് .കുംഗകൾ എന്നാണ് ഈ ഹൈബ്രിഡ് ജീവികളുടെ പേര്. 4500 വർഷങ്ങൾക്ക് മുമ്പ്, മെസൊപ്പൊട്ടേമിയക്കാർ യുദ്ധത്തിന് കൊണ്ടുപോയിരുന്നതാണ് കുംഗകൾ എന്ന് പറയുന്ന ഈ മൃഗങ്ങളെയാണ് . വടക്കൻ സിറിയയിലെ ഉം എൽ-മറയുടെ സമ്പന്നമായ ശ്മശാനസ്ഥലത്ത് നിന്ന് കണ്ടെത്തിയ 44 കുംഗകളുടെ അസ്ഥികളുടെ ഡിഎൻഎ വിശകലനമാണ് ഇപ്പോൾ നടക്കുന്നത് .
കുതിരകളുടെ ശക്തിയും വേഗതയും വലുപ്പവും “കുംഗ” യ്‌ക്കും ഉണ്ടായിരുന്നുവെന്നാണ് സൂചന .അക്കാലത്ത് കുതിരകൾ മേഖലയിൽ പ്രചാരത്തിലായിരുന്നില്ല. നാട്ടുകഴുതകളുടെയും കാട്ടുകഴുതകളുടെയും സങ്കരമായിരുന്ന ഇവയെ കുതിരകൾക്കു പകരം രഥത്തിൽ പൂട്ടിയിരുന്നു. അത്ര ശക്തരായ മൃഗങ്ങളായിരുന്നു കുംഗ.
പാരിസിലുള്ള ശാസ്ത്രജ്ഞരാണ് ഇവയിൽ പഠനങ്ങൾ നടത്തിയത്. സങ്കരയിനം ജീവികളെ ഉണ്ടാക്കാനുള്ള ആദ്യ മനുഷ്യശ്രമമായിരുന്നു കുംഗകളെന്ന് ഇവർ പറയുന്നു. മെസൊപ്പൊട്ടേമിയൻ കലയിൽ പ്രതിനിധീകരിക്കുന്ന “കുതിരകൾ” പോലെയുള്ള ജീവികളാണിവ .
ഇത്രയും ഉപകാരങ്ങളുള്ളതിനാൽ ആദിമ മെസപ്പൊട്ടേമിയയിൽ ഇവയ്‌ക്കു വിലയും കൂടുതലായിരുന്നു. ഒരു കഴുതയെ വാങ്ങുന്നതിന്റെ ആറിരട്ടി പണം വേണമായിരുന്നു ഒരു കുംഗയെ വാങ്ങുവാൻ. രാജാക്കൻമാരുടെയും പ്രഭുക്കൻമാരുടെയും രഥങ്ങളിലായിരുന്നു ഇവ പ്രധാനമായും ഉപയോഗിച്ചിരുന്നത്.പുരാവസ്തു ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും കുംഗകളുടെ അസ്തിത്വത്തിന് തെളിവ് ഇതുവരെ ലഭിച്ചിരുന്നില്ല , പലപ്പോഴും ഫ്രെസ്കോകളിലും സുമേറിയൻ കഥകളും വഴിയാണ് ഇവയെ കുറിച്ച് അറിഞ്ഞിരുന്നത്
നാല് ചക്രങ്ങളുള്ള ടാങ്കുകൾ വലിക്കാനും കുംഗകൾ ഉപയോഗിച്ചിരുന്നു . കുംഗകൾ കാട്ടു കഴുതകളേക്കാൾ കൂടുതൽ സൗമ്യതയുള്ളവരായിരുന്നു, മാത്രമല്ല വളർത്തു കഴുതകളേക്കാൾ വേഗതയുള്ളതും ശക്തവുമായിരുന്നു.അരനൂറ്റാണ്ടിനുശേഷം കുതിരകളുടെ വരവ് വരെ ഈ സങ്കരയിനങ്ങൾ സുമേറിയൻ യോദ്ധാക്കൾക്കുള്ള രഥം വലിച്ചിരുന്നു
Comments