തിരുവനന്തപുരം: സ്‌കൂളുകളില്‍ ഒന്‍പതാംക്ലാസുവരെ വിദ്യാര്‍ത്ഥികളുടെ പഠനം ഓണ്‍ലൈനാക്കിയെങ്കിലും ഇതെങ്ങനെ പ്രായോഗികമായി നടപ്പാക്കും എന്നതുസംബന്ധിച്ച് കൃത്യമായി വിവരമില്ല. അത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.
വിദ്യാഭ്യാസ വകുപ്പില്‍ നിന്നു കൃത്യമായ മാര്‍ഗനിര്‍ദ്ദേശം ലഭിക്കാത്തതാണ് ആശയക്കുഴപ്പത്തിനു കാരണം. കുട്ടികള്‍ സ്‌കൂളിലെത്തുന്നില്ലെങ്കിലും അധ്യാപകര്‍ സ്‌കൂള്‍ സമയത്ത് ഹാജരാകണം. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഘടനയും സമയക്രമവും വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചു നല്‍കിയിട്ടില്ല.
അതിനാല്‍ സ്‌കൂള്‍ സമയത്ത് ക്ലാസെടുത്താല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കും. മിക്ക കുട്ടികളും മാതാപിതാക്കളുടെ ഫോണുകളെ ആശ്രയിച്ചാണ് ഓണ്‍ലൈന്‍ പഠനം നടത്തുന്നത്. ഈ സാഹചര്യത്തില്‍ ജോലിക്കുപോകുന്ന രക്ഷിതാക്കളുള്ള വീടുകളില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം പ്രായോഗികബുദ്ധിമുട്ട് സൃഷ്ടിക്കും.
രാത്രികാലത്ത് ഓണ്‍ലൈന്‍ പഠനം നടത്തിയാലെ ഇതിന് പരിഹാരമാകൂ. എന്നാല്‍ പകല്‍ സ്‌കൂളില്‍ എത്തുകയും രാത്രി വീണ്ടും ഓണ്‍ലൈന്‍ ക്ലാസ് നടത്തുകയും ചെയ്യേണ്ടി വരികയും ചെയ്യുകയെന്നത് അധ്യാപകര്‍ക്ക് ബുദ്ധിമുട്ടാവും. അതിനാല്‍ വിദ്യാഭ്യാസവകുപ്പില്‍ നിന്ന് വ്യക്തവും കൃത്യവുമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഉണ്ടാവണമെന്നാണ് ആവശ്യമുയരുന്നത്.
















Comments