റാഞ്ചി: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകര നേതാവ് കീഴടങ്ങി. സിപിഐ സോണൽ കമാൻഡർ മഹാരാജ് പ്രമാണിക് ആണ് കീഴടങ്ങിയത്. ഇനി സാധാരണ ജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കീഴടങ്ങിയ ശേഷം പ്രമാണിക് പറഞ്ഞു.
ഇന്നലെയാണ് ഇയാൾ പോലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങിയത്. പ്രമാണികിന് പുറമേ മറ്റൊരു നേതാവായ രമേഷ് ദയും കീഴടങ്ങിയിട്ടുണ്ട്. ചാ്ന്ദിൽ മേഖലയുടെ ചുമതലയുള്ള നേതാവാണ് രമേഷ്. ആയുധങ്ങളുമായി എത്തിയാണ് ഇവർ കീഴടങ്ങിയത്.
നിരവധി കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയാണ് മഹാരാജ് പ്രമാണിക്. ഇയാൾക്കെതിരെ ഇതുവരെ 119 ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. പോലീസുകാരെയും, പ്രദേശവാസികളെയും കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകളും ഇതിൽ ഉൾപ്പെടുന്നു. ഇയാളുടെ തലയ്‌ക്ക് 10 ലക്ഷം രൂപയാണ് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
നിലവിൽ കമ്യൂണിസ്റ്റ് ഭീകരരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ പോലീസ് തുടരുകയാണ്. ഇതിൽ ആകൃഷ്ടനായാണ് മഹാരാജ് പ്രമാണിക് കീഴടങ്ങിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന എ.കെ 47നും രണ്ട് റൈഫിളുകളും പോലീസ് മുൻപാകെ ഹാജരാക്കിയിട്ടുണ്ട്.
















Comments