മലയാളികളുടെ പ്രിയതാരം ഭാവനയുടെ നാലാം വിവാഹ വാർഷികമാണിന്ന്. ഭർത്താവ് നവീന് ആശംസകളുമായി ഭാവന തന്നെ രംഗത്തെത്തിയിട്ടുണ്ട്. നവീനൊപ്പമുള്ള ചിത്രവും ഭാവന പങ്കുവെച്ചു. കുസൃതി നിറഞ്ഞ അടിക്കുറിപ്പോടെയാണ് ഭാവന ആശംസകൾ നേർന്നിരിക്കുന്നത്.
നിങ്ങളുടെ ജീവിതകാലം മുഴുവൻ ഒരു പ്രത്യേക ആളെ ശല്യം ചെയ്യാൻ വിവാഹം നിങ്ങളെ അനുവദിക്കുമെന്നാണ് ഭാവന കുറിച്ചത്. 2018 ജനുവരി 22നായിരുന്നു കന്നഡ നടനും നിർമ്മാതാവുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും.
വിവാഹ ശേഷം മലയാള സിനിമയിൽ സജീവമല്ലാത്ത താരം നവീനൊപ്പം ബംഗളൂരുവിലാണ് താമസം. ഭജ്രംഗി 2′ എന്ന ചിത്രമാണ് ഭാവന നായികയായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്.
Comments