കോഴിക്കോട്: പ്രമുഖ ടൂര്‍ഓപ്പറേറ്ററും വിവേകാനന്ദ ട്രാവല്‍സ് മാനേജിങ് ഡയറക്ടറുമായ സി നരേന്ദ്രന്‍ അന്തരിച്ചു. കോഴിക്കോട് ഉണ്ണികുളം സ്വദേശിയാണ്.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍.
സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചെലവില്‍ തീര്‍ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവേകാനന്ദ ട്രാവല്‍സിന് തുടക്കമിട്ടത്. അച്ഛന്‍ തുടങ്ങിവച്ച വിവേകാനന്ദ ട്രാവല്‍സിനെ സംസ്ഥാനത്തെ ജനപ്രിയ ട്രാവല്‍സര്‍വീസ് ആക്കി മാറ്റിയത് സി നരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു
















Comments