ചെന്നൈ : തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി നിർബന്ധിത മത പരിവർത്തനവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം .
തിരുക്കാട്ടുപള്ളി , സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയായ എം ലാവണ്യ ക്രിസ്തുമതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് സ്കൂൾ അധികൃതർ പീഡിപ്പിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു . സ്‌കൂളിൽ പഠനം തുടരണമെങ്കിൽ ക്രിസ്തുമതം സ്വീകരിക്കണമെന്ന് പറഞ്ഞു സ്‌കൂൾ അധികൃതർ പീഡിപ്പിച്ചതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത് . ജനുവരി ഒൻപതിന് ആത്മഹത്യാ ശ്രമം നടത്തിയ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ജനുവരി 19 നു ജനുവരി മരിക്കുയായിരുന്നുവെന്ന് തമിഴ് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .
അഞ്ച് വർഷത്തോളമായി സ്‌കൂളിന് സമീപമുള്ള സെന്റ് മൈക്കിൾസ് ഗേൾസ് ഹോസ്റ്റലിലാണ് ലാവണ്യ താമസിച്ചിരുന്നത് , സർക്കാർ എയ്ഡഡ് ക്രിസ്ത്യൻ മിഷനറി സ്‌കൂൾ അധികൃതർ ക്രിസ്ത്യൻ മതം സ്വീകരിക്കാൻ ലാവണ്യക്ക് മേൽ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ മതം മാറില്ലെന്ന ഉറച്ച നിലപാട് ലാവണ്യ സ്വീകരിച്ചു .പെൺകുട്ടിയുടെ എതിർപ്പിൽ രോഷാകുലരായ സ്കൂൾ അധികൃതർ പൊങ്കൽ ആഘോഷങ്ങൾക്കായി വീട്ടിൽ പോവാനുള്ള പെൺകുട്ടിയുടെ അപേക്ഷ നിരസിച്ചു.അവധിക്ക് വീട്ടിൽ വിടാതെ ഹോസ്റ്റലിൽ താമസിപ്പിച്ചു ശാരീരിക മാനസിക പീഡനങ്ങൾക്ക് വിധേയമാക്കി എന്നാണ് ആരോപണം . ,ഇതിൽ മനം നൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത് . സ്‌കൂൾ പൂന്തോട്ടത്തിൽ ഉപയോഗിക്കുന്ന കീടനാശിനി കഴിച്ചായിരുന്നു ആത്മഹത്യ.
കീട നാശിനി കഴിച്ചതിനെ തുടർന്ന് തുടർച്ചയായി ഛർദ്ദിച്ച പെൺകുട്ടിയെ പ്രാദേശിക ക്ലിനിക്കിലേക്കും തുടർന്ന് തഞ്ചാവൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിഷം കഴിച്ച് അവശ നിലയിലായ പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ട് പോവാൻ ഹോസ്റ്റലിൽ നിന്നും അറിയിച്ചതിനെത്തുടർന്ന് വീട്ടുകാരെത്തിയാണ് പെൺകുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് . ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജനുവരി 19ന് ആണ് ലാവണ്യ മരിക്കുന്നത് . ചികിത്സയിലിരിക്കെ പീഡനത്തെക്കുറിച്ച് വിവരിക്കുന്ന ലാവണ്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽപ്രചരിക്കുന്നുണ്ട് .
സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലാവണ്യയുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു ഹോസ്റ്റൽ വാർഡനും , സ്കൂൾ അധികൃതരും മതം മാറ്റാൻ നിർബന്ധിച്ചതിനെ തുടർന്നാണ് ലാവണ്യ കീടനാശിനി കഴിച്ചതെന്ന് ബന്ധുക്കൾ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട് . പെൺകുട്ടിയുടെ മരണത്തെത്തുടർന്ന് തഞ്ചാവൂരിൽ വൻ പ്രതിഷേധമാണ് ഉയരുന്നത് .
ഹിന്ദുക്കളെ കൊള്ളയടിക്കുന്ന മതപരിവർത്തനത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട്
വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു മുന്നണി, ഇന്ദുമക്കൾ പാർട്ടി തുടങ്ങിയ വിവിധ സംഘടനകൾ രംഗത്തെത്തി . . ലാവണ്യക്ക് നീതി ലഭിക്കുന്നതുവരെ വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധം തുടരുമെന്ന് വിഎച്ച്പി വ്യക്തമാക്കി. വിശ്വഹിന്ദു പരിഷത് പ്രവർത്തകർ നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട് .
തമിഴ്‌നാട്ടിൽ, മുസ്ലീം- ക്രിസ്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക നിർബന്ധിത മത പരിവർത്തനമാണ് നടക്കുന്നത് .
Comments