ന്യൂഡൽഹി : ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണത്തിന് എതിരായ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. എന്നാൽ കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ അപേക്ഷ നൽകിയിട്ടുണ്ട്. അഭിഭാഷകന് സുഖമില്ലാത്തത് കാരണം രണ്ടാഴ്ചത്തേക്കെങ്കിലും നീട്ടിവെക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.
ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ സിബിഐ അന്വേഷണം ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. എന്നാൽ ലൈഫ് മിഷനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അന്താരാഷ്‌ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും സിബിഐ കോടതിയിൽ വെളിപ്പെടുത്തി.
ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിനായി കൈക്കൂലി നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴിയിൽ നിന്ന് വ്യക്തമാണ്. കരാറിലെ പല ഇടപാടുകളും നിയമ വ്യവസ്ഥകൾ ലംഘിച്ചാണ് നടന്നിരിക്കുന്നത്. അതിനാൽ വിദേശ ഫണ്ട് സ്വീകരിച്ചതിലെ ക്രമക്കേട് അന്വേഷിക്കേണ്ടതുണ്ടെന്നാണ് സിബിഐ പറയുന്നത്.
Comments