കൊച്ചി : സിപിഎം സൈബർ തീവ്രവാദിയായതിൽ അഭിമാനമെന്ന് കാട്ടി പി വി അൻവർ എം എൽ എ യുടെ ഫേസ്ബുക്ക് പോസ്റ്റ് . ക്രെഡിറ്റ് പ്രതിപക്ഷ നേതാവിന് എന്ന് വ്യക്തമാക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ് .
കവി റഫീക്ക് അഹമ്മദിനും, കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന അരിതാ ബാബുവിനും അവരെക്കുറിച്ച് വാര്‍ത്ത ചെയ്ത ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമ പ്രവര്‍ത്തകയ്‌ക്കു നേരെയും ഏതാനും ദിവസങ്ങളായി സൈബര്‍ സഖാക്കളുടെ അക്രമവും അസഭ്യവര്‍ഷവും തുടരുകയാണെന്ന വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിനോടുള്ള പ്രതികരണമായാണ് പി വി അൻവർ താൻ സിപിഎം സൈബർ തീവ്രവാദിയാണെന്ന് പറഞ്ഞിരിക്കുന്നത് .
വ്യാജ പ്രൊഫൈലുകള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്നവരാണെങ്കിലും അവിടെയെല്ലാം ചുവപ്പും ചെന്‍താരകവും മുഖ്യമന്ത്രിയുടെ മുഖവും നിറഞ്ഞു നില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും പാര്‍ട്ടിക്കോ നേതൃത്വത്തിനോ ഒഴിയാനാകില്ലെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.
കെ റെയിൽ പദ്ധതിക്കെതിരെ എഴുതിയ ‘ഹേ…. കേ…. എങ്ങോട്ടു പോകുന്നു ഹേ…’ എന്നു തുടങ്ങുന്ന കവിത റഫീക്ക് അഹമ്മദ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. കവിത ചർച്ചയായതോടെ, ഇടതു സഹയാത്രികനായി കരുതപ്പെടുന്ന റഫീക്കിനെതിരെ വലിയ ആക്രമണമാണ് നടന്നത്.
Comments