മുംബൈ: ഇന്ത്യൻ ടീമിലെ മികച്ച താരങ്ങളെ ചില പ്രകടനങ്ങളുടെ പേരിൽ തരംതാഴ്‌ത്തുന്നുവെന്നും ആത്മാർത്ഥതയെ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും രവിശാസ്ത്രി. ലോകത്തിലെ പല മികച്ച താരങ്ങൾക്കും അവരുടെ കാലഘട്ടത്തിൽ ലോകകപ്പ് കിട്ടാക്കനിയായിരുന്നു. സച്ചിൻ ആറ് ലോകകപ്പുകൾ കളിച്ചശേഷമാണ് ഒരു തവണ കിരീടം ചൂടിയതെന്ന് മറക്കരുത്. അതിനർത്ഥം മറ്റുള്ളവരെല്ലാം മോശക്കാരെന്നല്ല. ഗാംഗുലി, ദ്രാവിഡ്, കുംബ്ലേ, വി.വി.എസ്. ലക്ഷ്മൺ, രോഹിത് ശർമ്മ അടക്കമുള്ള ലോകോത്തര താരങ്ങൾ ലോകകപ്പ് നേടിയവരല്ല. അതിനർത്ഥം അവർ മോശം താരങ്ങളാണെന്നോ എന്നും രവിശാസ്ത്രി ചോദിച്ചു.
ഇന്ത്യയെപ്പോലെ കഴിഞ്ഞ 20 വർഷം തുടർച്ചയായി സ്ഥിരത നിലനിർത്തിയ ഒരു ടീമില്ല. താരങ്ങളെ അളക്കുന്നത് അവർ എത്ര മികവോടെ എത്രകാലം കളിക്കുന്നു എന്ന് നോക്കിയാണ്. ഒപ്പം അവർ രാജ്യത്തിന്റെ പേര് ലോകത്തിൽ നിലനിർത്തുന്നവരാകണം. അവർ ക്രിക്കറ്റിന്റെ പ്രതിനിധികളാകണം. ലോകം അവരെ അങ്ങിനെ അംഗീകരിക്കണം. ഇത് പരിശോധിച്ചാകണം തീരുമാനം എടുക്കേണ്ടതെന്നും രവിശാസ്ത്രി പറഞ്ഞു.
മുൻ പരിശീലകനായ രവിശാസ്ത്രി ടി20 ലോകകപ്പിന് മുന്നോടിയായാണ് തന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ടീം വിട്ടത്. എന്നാൽ വിരാട് കോഹ്‌ലിയെ കേന്ദ്രീകരിച്ച് ഉണ്ടായ നായക സ്ഥാന പ്രശ്‌നങ്ങളും ബി.സി.സി.ഐ വിഷയങ്ങളും ടീമിന് ഗുണംചെയ്യില്ലെന്നും രവിശാസ്ത്രി തുറന്നടിച്ചു. താൻ ടീം വിട്ട ശേഷം മൂന്ന് മാസം പൂർണ്ണമായും നിശബ്ദനായിരുന്നു. ഒരു താരത്തെയും പൊതുവേദിയിൽ ചെളിവാരിയെറിയുന്നത് തനിക്ക് ഇഷ്ടമല്ലെന്നും മുൻ ലോകോത്തര
ഓൾ റൗണ്ടർ പറഞ്ഞു.
















Comments