ആശുപത്രിയിലെത്തുന്ന രോഗികൾക്ക് എന്നും വലിയ ആശ്വാസമാണ് നഴ്സുമാർ.മരുന്നിനും ചികിത്സയ്ക്കുമപ്പുറം നഴ്സുമാർ നൽകുന്ന പരിചരണം രോഗികകളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കാറുണ്ട്.സ്വന്തം കുടുംബാഗംത്തെപോലെയാണ് പല നഴ്സുമാരും രോഗികളെ പരിചരിക്കാറ്. ആശ്വാസവാക്കുകളും പ്രവൃത്തികളുമായി നഴ്സുമാർ രോഗികളെ സന്തോഷിപ്പിക്കുന്നു.
അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. ചികിത്സയുടെ ഭാഗമായി നൃത്തം ചെയ്ത് രോഗിയെ ആവേശത്തിലാക്കുന്ന നഴ്സിന്റെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങൾ ഇതിനോടകം ഏറ്റെടുത്തിരിക്കുന്നത്. പക്ഷാഘാതം വന്ന് ശരീരം തളർന്ന രോഗിയെ ഫിസിയോതെറാപ്പിയുടെ ഭാഗമായുള്ള വ്യായാമങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് വീഡിയോ.രോഗി കൈകൾ ചലിപ്പിക്കാനായി ആവേശത്തോടെ നൃത്തം ചെയ്യുകയാണ് നഴ്സ്.പ്രകടനം പിന്തുടർന്ന് പിന്നാലെ രോഗിയും തന്റെ ഒരു കൈ ചലിപ്പിക്കുന്നുണ്ട്.
ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് ഒരു മിനിറ്റും 29 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ‘രോഗികൾ സുഖം പ്രാപിക്കുമ്പോൾ, അവർ എല്ലാ ഡോക്ടർമാരോടും നന്ദി പറയുന്നു. എന്നാൽ നഴ്സുമാരും മറ്റ് മെഡിക്കൽ സ്റ്റാഫുകളും നൽകുന്ന സ്നേഹപൂർവമായ ചികിത്സയ്ക്ക് ‘നന്ദി’ എന്നത് വളരെ ചെറിയ വാക്കാണ്,’ വീഡിയോയുടെ അടിക്കുറിപ്പിൽ കാബ്ര എഴുതി.ഫിസിയോതൊറാപ്പിയുടെ ഇന്ത്യൻ രീതി വളരെ മികച്ചത് എന്നാണ് വീഡിയോക്ക് ഒരാൾ നൽകിയ കമന്റ്.
नर्स ने बड़ी चतुराई से डांस करते हुए लकवाग्रस्त मरीज़ में उमंग और उत्साह भरकर फिजियोथेरेपी एक्सरसाइज करवा दी.
मरीज़ जब ठीक हो जाते हैं, तो सभी डॉक्टर्स को धन्यवाद देते हैं. लेकिन नर्सेस और अन्य मेडिकल स्टाफ अपने प्रेम से जो इलाज करते हैं, उसके लिए 'धन्यवाद' बेहद छोटा शब्द है… pic.twitter.com/dLvXZVgfgh
— Dipanshu Kabra (@ipskabra) January 24, 2022
Comments