പിച്ചിലെ പ്രകടനത്തിലൂടെ മാത്രമല്ല കൗതുകരമായ കാര്യങ്ങൾ ചെയ്തും ആരാധകരുടെ കൈയ്യടി വാങ്ങുന്നയാളാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ.
അല്ലു അർജ്ജുൻ കേന്ദ്ര കഥാപാത്രമായെത്തിയ തെലുങ്ക് ചലചിത്രം പുഷ്പയിലെ വീഡിയോ പങ്കുവെച്ചാണ് താരം വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്.പുഷ്പയിലെ രംഗങ്ങളിൽ അല്ലു അർജുവിന്റെ മുഖം തന്റെ മുഖത്ത് മോർഫ് ചെയ്തുള്ള വീഡിയോ ആണ് വാർണർ പങ്കുവെച്ചത്. 12 ലക്ഷം ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.
ആദ്യമായല്ല ബോക്‌സ് ഓഫിസിൽ വൻ വിജയം നേടുന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട അനുകരണങ്ങൾ വാർണർ പോസ്റ്റ് ചെയ്യുന്നത്. പുഷ്പയിലെ തന്നെ ഹിറ്റ് ഗാനമായ ശ്രീവല്ലിയിലെ ഗാനത്തിന് നൃത്തം ചെയ്തുള്ള വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം പങ്ക് വെച്ചിരുന്നു.
തെന്നിന്ത്യന് സിനിമാസ്വാദകർ ഏറെ കാത്തിരുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ. കൊവിഡ് കാലത്ത് ഇറങ്ങിയിട്ടും ഇന്ത്യ മുഴുവൻ ഗംഭീര കളക്ഷനായിരുന്നു പുഷ്പയ്‌ക്ക് തിയറ്ററിൽ നിന്ന് ലഭിച്ചത്. നിലവിൽ ‘പുഷ്പ 2’വിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അർജുനും ഫഹദ് ഫാസിലും പുഷ്പയിൽ എത്തിയത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് പുഷ്പ നിർമിച്ചത്.
















Comments