ന്യൂഡൽഹി: രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ദിവസം മുന്നോടിയായി, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ പ്രൗഢി പ്രദർശിപ്പിച്ച് പ്രത്യേകം അലങ്കരിച്ച മെട്രോ ട്രെയിൻ ആരംഭിച്ചു.. യമുന ബാങ്ക് മെട്രോ സ്റ്റേഷനിൽ പ്രത്യേകം അലങ്കരിച്ച ട്രെയിൻ മാനേജിംഗ് ഡയറക്ടർ ഡോ. മംഗു സിങ്ങും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഫ്‌ലാഗ് ഓഫ് ചെയ്തു. ലോഞ്ച് ചെയ്ത ഉടൻ തന്നെ ട്രെയിൻ പാസഞ്ചർ സർവീസുകളിൽ ഉൾപ്പെടുത്തി. ‘ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്ന ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പ്രത്യേകം അലങ്കരിച്ച മെട്രോ ട്രെയിൻ ആരംഭിച്ചതെന്ന് ഡിഎംആർസി അറിയിച്ചു.
As part of the ongoing Azadi Ka Amrit Mahotsav celebrations, a Metro train has been exclusively wrapped & decorated with collage of photographs & slogans depicting India's glorious history.
Here's a short video showing the creation.#AmritMahotsav #DelhiMetro pic.twitter.com/ZQBxcgpSOA
— Delhi Metro Rail Corporation I कृपया मास्क पहनें😷 (@OfficialDMRC) January 25, 2022
എട്ട് കോച്ചുകളുള്ള ഈ പ്രത്യേക തീവണ്ടിയുടെ പുറംഭാഗം, കഴിഞ്ഞ 75 വർഷത്തെ ജനങ്ങളുടെ മഹത്തായ ചരിത്രവും സംസ്‌കാരവും ആത്മനിർഭർ ഭാരതിന്റെ ചൈതന്യത്തെ സൂചിപ്പിക്കുന്ന മുദ്രാവാക്യങ്ങളും ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ‘പൊതുജനങ്ങളിൽ ദേശീയതയുടെയും ഐക്യത്തിന്റെയും ആശയം പ്രചരിപ്പിക്കുന്നതിനാണ് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ട്രെയിൻ പ്രതീകാത്മകമായി ആരംഭിച്ചത്. ഈ പ്രത്യേക ട്രെയിൻ ആസാദി കാ അമൃത് മഹോത്സവത്തിന്റെ സ്മരണ കാലയളവിലുടനീളം സർവീസ് തുടരുമെന്ന് ഡിഎംആർസി പ്രസ്താവനയിൽ പറയുന്നു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ആഘോഷങ്ങൾ പ്രദർശിപ്പിക്കുന്ന പാനലുകൾ ഡിഎംആർസി പ്രമുഖ മെട്രോ സ്റ്റേഷനുകളിൽ പ്രദർശിപ്പിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ, വയലറ്റ് ലൈനിലെ ലാൽ ക്വില മെട്രോ സ്റ്റേഷനിൽ നിന്ന് ആസാദി കാ അമൃത് അനുസ്മരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എല്ലാ സ്വാതന്ത്ര്യദിനത്തിലും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചരിത്രപരമായ വേദിയുടെ പ്രാധാന്യം പുറത്തുകൊണ്ടുവരികയാണ് മെട്രോയുടെ പ്രധാന ഉദ്ദേശ്യമെന്ന് ഡിഎംആർസി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതിനുപുറമെ ഇവന്റ് കോർണറുകൾ, നെറ്റ്വർക്കിലെ പ്രമുഖ മെട്രോ സ്റ്റേഷനുകൾക്കകത്തും പുറത്തുമുള്ള ഡിസ്പ്ലേ പാനലുകൾ, സ്റ്റേഷനുകളിലും ട്രെയിനുകൾക്കുള്ളിലും ഡിജിറ്റൽ സ്‌ക്രീനുകൾ എന്നിവയും ‘ ആഘോഷങ്ങളിൽ തീം അടിസ്ഥാനമാക്കിയുള്ള രസകരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് പതിവായി ഉപയോഗിക്കുന്നുണ്ടെന്ന് ഡിഎംആർസി പറയുന്നു. സ്വാതന്ത്ര്യത്തിന്റെ പ്രധാന സംഭവങ്ങൾ, ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത നേതാക്കളുടെ പ്രചോദനാത്മക ഉദ്ധരണികൾ, വിവിധ മേഖലകളിൽ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ മുന്നേറ്റം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
















Comments