'ആസാദി കാ അമൃത് മഹോത്സവ്' പ്രത്യേകം അലങ്കരിച്ച ട്രെയിൻ പുറത്തിറക്കി ഡൽഹി മെട്രോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ആസാദി കാ അമൃത് മഹോത്സവ്’ പ്രത്യേകം അലങ്കരിച്ച ട്രെയിൻ പുറത്തിറക്കി ഡൽഹി മെട്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2022, 10:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ദിവസം മുന്നോടിയായി, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ പ്രൗഢി പ്രദർശിപ്പിച്ച് പ്രത്യേകം അലങ്കരിച്ച മെട്രോ ട്രെയിൻ ആരംഭിച്ചു.. യമുന ബാങ്ക് മെട്രോ സ്റ്റേഷനിൽ പ്രത്യേകം അലങ്കരിച്ച ട്രെയിൻ മാനേജിംഗ് ഡയറക്ടർ ഡോ. മംഗു സിങ്ങും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഫ്‌ലാഗ് ഓഫ് ചെയ്തു. ലോഞ്ച് ചെയ്ത ഉടൻ തന്നെ ട്രെയിൻ പാസഞ്ചർ സർവീസുകളിൽ ഉൾപ്പെടുത്തി. ‘ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്ന ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പ്രത്യേകം അലങ്കരിച്ച മെട്രോ ട്രെയിൻ ആരംഭിച്ചതെന്ന് ഡിഎംആർസി അറിയിച്ചു.

As part of the ongoing Azadi Ka Amrit Mahotsav celebrations, a Metro train has been exclusively wrapped & decorated with collage of photographs & slogans depicting India's glorious history.

Here's a short video showing the creation.#AmritMahotsav #DelhiMetro pic.twitter.com/ZQBxcgpSOA

— Delhi Metro Rail Corporation I कृपया मास्क पहनें😷 (@OfficialDMRC) January 25, 2022

എട്ട് കോച്ചുകളുള്ള ഈ പ്രത്യേക തീവണ്ടിയുടെ പുറംഭാഗം, കഴിഞ്ഞ 75 വർഷത്തെ ജനങ്ങളുടെ മഹത്തായ ചരിത്രവും സംസ്‌കാരവും ആത്മനിർഭർ ഭാരതിന്റെ ചൈതന്യത്തെ സൂചിപ്പിക്കുന്ന മുദ്രാവാക്യങ്ങളും ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ‘പൊതുജനങ്ങളിൽ ദേശീയതയുടെയും ഐക്യത്തിന്റെയും ആശയം പ്രചരിപ്പിക്കുന്നതിനാണ് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ട്രെയിൻ പ്രതീകാത്മകമായി ആരംഭിച്ചത്. ഈ പ്രത്യേക ട്രെയിൻ ആസാദി കാ അമൃത് മഹോത്സവത്തിന്റെ സ്മരണ കാലയളവിലുടനീളം സർവീസ് തുടരുമെന്ന് ഡിഎംആർസി പ്രസ്താവനയിൽ പറയുന്നു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ആഘോഷങ്ങൾ പ്രദർശിപ്പിക്കുന്ന പാനലുകൾ ഡിഎംആർസി പ്രമുഖ മെട്രോ സ്റ്റേഷനുകളിൽ പ്രദർശിപ്പിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ, വയലറ്റ് ലൈനിലെ ലാൽ ക്വില മെട്രോ സ്റ്റേഷനിൽ നിന്ന് ആസാദി കാ അമൃത് അനുസ്മരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എല്ലാ സ്വാതന്ത്ര്യദിനത്തിലും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചരിത്രപരമായ വേദിയുടെ പ്രാധാന്യം പുറത്തുകൊണ്ടുവരികയാണ് മെട്രോയുടെ പ്രധാന ഉദ്ദേശ്യമെന്ന് ഡിഎംആർസി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതിനുപുറമെ ഇവന്റ് കോർണറുകൾ, നെറ്റ്വർക്കിലെ പ്രമുഖ മെട്രോ സ്റ്റേഷനുകൾക്കകത്തും പുറത്തുമുള്ള ഡിസ്പ്ലേ പാനലുകൾ, സ്റ്റേഷനുകളിലും ട്രെയിനുകൾക്കുള്ളിലും ഡിജിറ്റൽ സ്‌ക്രീനുകൾ എന്നിവയും ‘ ആഘോഷങ്ങളിൽ തീം അടിസ്ഥാനമാക്കിയുള്ള രസകരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് പതിവായി ഉപയോഗിക്കുന്നുണ്ടെന്ന് ഡിഎംആർസി പറയുന്നു. സ്വാതന്ത്ര്യത്തിന്റെ പ്രധാന സംഭവങ്ങൾ, ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത നേതാക്കളുടെ പ്രചോദനാത്മക ഉദ്ധരണികൾ, വിവിധ മേഖലകളിൽ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ മുന്നേറ്റം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

 

Tags: Azadi@75Republic Day celebrations
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies