ന്യൂഡൽഹി : ലഡാക്കിലെ കൊടുംതണുപ്പിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഐടിബിപി ഉദ്യോഗസ്ഥർ. 15,000 അടി ഉയരത്തിൽ -35 ഡിഗ്രി സെൽഷ്യസ് താപനിലയിൽ നിന്നാണ് ‘ഹിമവീർസ്’ എന്നറിയപ്പെടുന്ന ഐടിബിപി ഉദ്യോഗസ്ഥർ പരിപാടികൾ സംഘടിപ്പിച്ചത്. 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ വീഡിയോയും സേന ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
ഹിമാലയ പർവ്വതങ്ങളുടെ വിവിധ ഭാഗങ്ങളിൽ ഇന്ത്യ -ചൈന അതിർത്തി സംരക്ഷിക്കുന്ന സൈനികരാണ് ശരീരം മരവിപ്പിക്കുന്ന കൊടും തണുപ്പും വകവെയ്ക്കാതെ രാഷ്ട്രസേവനം നടത്തുന്നത്. ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് ഉദ്യോഗസ്ഥർ പ്രത്യേക മാർച്ച് നടത്തുന്നതും വീഡിയോയിൽ കാണാം.
#WATCH | 'Himveers of Indo-Tibetan Border Police (ITBP) celebrate #RepublicDay at 15000 feet altitude in -35 degree Celsius temperature at Ladakh borders.
(Source: ITBP) pic.twitter.com/JvHchY99AE
— ANI (@ANI) January 26, 2022
ഉത്തരാഖണ്ഡിലെ ഔലിയിൽ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഐടിബിപി ഉദ്യോഗസ്ഥരുടെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. 11,000 അടി ഉയരത്തിൽ -20 ഡിഗ്രി സെൽഷ്യസിലാണ് ഇവർ പരിപാടികൾ സംഘടിപ്പിച്ചത്. ഇന്ത്യൻ പതാക പിടിച്ച് ഐസ് സ്കേറ്റിംഗ് നടത്തിയാണ് ഇവർ രാജ്യത്തിന് ആദരവർപ്പിക്കുന്നത്. ഈ വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
#WATCH Indo-Tibetan Border Police 'Himveers' celebrate the 73rd Republic Day at 11,000 feet in minus 20 degrees Celsius at Auli in Uttarakhand pic.twitter.com/1nhbrOWSp3
— ANI (@ANI) January 26, 2022
Comments