കൊച്ചി :രാജ്യത്ത് അൽഖ്വയ്‌ദ ശൃംഖല അതീവ ശക്തം എന്ന് റിപ്പോർട്ടുകൾ .അൽഖ്വയ്‌ദ തീവ്രവാദികൾക്കായി ഡൽഹിയിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു . രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അഞ്ച് പേരാണ് നോട്ടീസിൽ ഉള്ളത് . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനം നടത്താൻ ഇവർ പദ്ധതിയിടുന്നതായാണ് സൂചന .ഡൽഹിയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നതെന്നാണ് വിവരം .ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത് . ഇന്ത്യ -ഉപ ഭൂഖണ്ഡത്തെ ലക്ഷ്യമിട്ടുള്ള ഗസ്‌വ -ഇ -ഹിന്ദ് – എന്ന അൽഖ്വയ്‌ദ വിഭാഗത്തിന്റെ പ്രവർത്തകർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ്.
അതെ സമയം കശ്‍മീർ റിക്രൂട്മെന്റ് നടന്നത് അൽഖ്വയ്‌ദയ്‌ക്ക് വേണ്ടിയായിരുന്നുവെന്ന വ്യക്തമായ വിവരം ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട് . കശ്മീർ റിക്രൂട്മെന്റ് നടന്നത് ലഷ്‌കർ ഇ തോയ്‌ബയ്‌ക്ക് വേണ്ടി ആയിരുന്നുവെന്നാണ് ഇത് വരെ അന്വേഷണ ഏജൻസികൾ കരുതിയിരുന്നത് .പിടിയിൽ ആയ ചില ഭീകരരിൽ നിന്നുമാണ് കേരളത്തിൽ നിന്നടക്കം ആളുകളെ റിക്രൂട് ചെയ്തത് അൽഖ്വയ്‌ദയിലേക്കായിരുന്നുവെന്ന വിവരം ലഭിക്കുന്നത് .ഡൽഹി പോലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിലുള്ള ഫൈസൽ കശ്മീർ റിക്രൂട്മെന്റ് കേസിലെ മുഖ്യ പ്രതി സാബിറുമായി അടുത്ത ബന്ധം ഉള്ള വ്യക്തിയാണെന്നും ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട് .
കശ്മീർ റിക്രൂട്മെന്റ് കേസ് :
2008 ഒക്‌ടോബറില്‍ കശ്മീരില്‍ വെച്ച് സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലില്‍ മലയാളികൾ കൊലപ്പെട്ടതോടെയാണ് കേരളത്തിലെ തീവ്രവാദ ശൃംഖലയിലേക്ക് വെളിച്ചം വീശിത്തുടങ്ങിയത് .നാല് മലയാളികളാണ് പരിശീലനങ്ങൾക്കായി പാകിസ്താനിലേക്ക് കടക്കവേ അതിർത്തിയിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത് .കേസില്‍ ഉള്‍പെട്ട 24 പ്രതികളില്‍ ലഷ്‌കറെ തൊയിബയുടെ ദക്ഷിണേന്ത്യന്‍ കമാന്റര്‍ തടിയന്റവിട നസീര്‍ ഉള്‍പെടെ 13 പേര്‍ കുറ്റക്കാരാണെന്ന് എന്‍.ഐ.എ കോടതി കണ്ടെത്തിയിരുന്നു .മുഹമ്മദ് നൈനാന്‍, ബദറുദീന്‍, പി.കെ അനസ്, സിനാജ്, അബ്ദുള്‍ ഹമീദ് എന്നിവർക്കെതിരെയുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചിരുന്നില്ല .കേസിലെ മുഖ്യ പ്രതികളായ പാകിസ്താന്‍ സ്വദേശി വാലി എന്ന അബ്ദുര്‍ റഹിമാന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് സാബിര്‍ എന്നിവരെ ഇതുവരെയും പിടികൂടാനായിട്ടില്ല. ബാക്കിയുള്ള 18 പേർ ശിക്ഷിക്കപ്പെട്ടു
കേരളത്തിൽ നിന്നും നൂറോളം ആളുകളെയാണ് ആയുധ പരിശീലനത്തിനും തീവ്രവാദ പ്രവർത്തങ്ങൾക്കുമായി കാശ്മീരിലേക്ക് റിക്രൂട് ചെയ്തത് .പ്രതികള്‍ക്ക് പാകിസ്താന്‍ വഴി ലക്ഷങ്ങളുടെ ഫണ്ട് ലഭിച്ചിരുന്നുവെന്നും എന്‍.ഐ.എ. കണ്ടെത്തിയിരുന്നു .ലഷ്‌കറെ തൊയിബയുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളും പ്രവര്‍ത്തിച്ചിരുനിന്നുവെന്നാണ് എന്‍.ഐ.എ. കണ്ടെത്തിയത് . കേരളത്തില്‍ 100 പേര്‍ക്കാണ് തീവ്രവാദ പരിശീലനം നല്‍കിയതെന്നും ഇവരെ ഉപയോഗിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്തുകയായിരുന്നു ലക്ഷ്യമെന്നും എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നു. റിക്രൂട്മെന്റിന്റെ പ്രധാന ഇടനിലക്കാരൻ സർഫ്രാസ് നവസായിരുന്നു . കശ്മീർ റിക്രൂട്മെന്റ് കേസിൽ ഡല്‍ഹിയില്‍ പിടിയിലായ അബ്ദുള്‍ഹമീദ് എന്ന അമീറലി പൊലീസിന് നല്‍കിയ മൊഴിയിലാണ് മുൻ മുഖ്യമന്ത്രി നായനാരെ വധിക്കാനുള്ള ഗൂഢാലോചന പുറത്തു വരുന്നത് .ന്യൂഡല്‍ഹിയില്‍ യമുനാവിഹാറില്‍ കഴിയവെയാണ് ഹമീദിനെ പൊലീസ് പിടികൂടിയത് .തടിയന്റവിട നസീറിന്റെയും മുഹമ്മദ് സാബിറിന്റെയും നേതൃത്വത്തിൽ ആണ് ഗൂഢാലോചന നടന്നത് .
ശൃംഖല വർധിപ്പിക്കുന്ന അൽ കൊയ്ദ
ഇന്ത്യയിൽ അൽഖ്വയ്‌ദയുടെ പ്രവർത്തനം ശക്തിപെടുത്താനുള്ള ശ്രമം ആയിരുന്നു 2008 ഇലെ കാശ്മീർ റിക്രൂട്മെന്റ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം . ഇത് സംബന്ധിച്ചു രഹസ്യാനേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട് . അൽഖ്വയ്‌ദക്ക് വേണ്ടി തീവ്ര വാദികളെ റിക്രൂട് ചെയ്യാൻ കരാർ എടുത്ത് സർഫ്രാസ് നവാസ് , റിക്രൂട് ചെയ്തവരെ ലക്ഷ്കർ ഇ തോയിബയിൽ എത്തിക്കുയായിരുന്നു . ഇതിനു കോടികളാണ് പാകിസ്താനിൽ നിന്നും ഒഴുകിയത് . അൽഖ്വയ്‌ദയിൽ ചേരാൻ പോയവർ പിന്നീട് ലഷ്കർ ഇ തോയ്‌ബയിൽ എത്തിച്ചേരുകയായിരുന്നു .
അൽഖ്വയ്‌ദയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്ന കെ പി സാബിർ പിനീട് പാകിസ്താനിൽ എത്തുകയും അൽഖ്വയ്‌ദയിൽ ചേരുകയും ചെയ്തു . വ്യാജ പാസ്പോര്ട് ഉപയോഗിച്ച് ചെന്നൈ വഴിയാണ് സാബിർ പാകിസ്താനിലേക്ക് കടന്നത് . പാകിസ്താനിൽ നിന്നും സൗദി അറേബ്യയിൽ സ്ഥിരമായി ഇയാൾ വന്നു പോകുന്നതായി വിവരമുണ്ട് . ഇന്ത്യയിലെ അൽഖ്വയ്‌ദ ശൃംഖല വിപുലീകരണത്തിനു നേതൃത്വം നൽകുന്നതും ഇയാൾ അന്നെന്നാണ് വിവരം .
ഡൽഹിയിൽ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടിസിൽ ഉൾപ്പെട്ട ഭീകരവാദി ഫൈസലുമായും സാബിർ അടുത്ത ബന്ധം പുലർത്തിയിരുന്നു .മുംബൈ ഭീകരാക്രമണത്തിൽ പങ്കെടുത്ത അജ്മൽ കസ്ബടക്കമുള്ള ഭീകരവാദികളെ സാബിർ പാകിസ്താനിൽ വെച്ച് കണ്ടതായും രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരമുണ്ട് . കൊലപാതകം ,വധശ്രമം ,കലാപ ശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ സാബിർ പോപുലർഫ്രന്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോഴാണ് കശ്മീരിലേക്ക് കടക്കുന്നത്.
ഇന്ത്യയിലെ വിവിധ അന്വേഷണ ഏജൻസികളെ വെല്ലുവിളിച്ചു കൊണ്ടാണ് കുപ്രസിദ്ധ ഭീകരവാദിയായ സാബിർ പാകിസ്താനിലിരുന്ന് ഇന്ത്യയിൽ തീവ്രവാദ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുകയും ,ഗൾഫ് രാജ്യങ്ങളിൽ സ്വൈര്യ വിഹാരം നടത്തുകയും ചെയ്യുന്നത് .ജയിലിൽ കഴിയുന്ന തടിയന്റവിട നസീറുമായി സാബിർ ബന്ധം പുലർത്തുന്നതായും, റിപ്പോർട്ടുകൾ ഉണ്ട്. ജയിലിൽ കഴിയുന്ന നസീർ ചില ജയിലുദ്യോഗസ്ഥരുടെ സഹായത്തോടെ ഫോൺ ഉപയോഗിക്കുന്നതായും വിവരമുണ്ട് . കേരളത്തിൽ അൽഖ്വയ്‌ദ പ്രവർത്തനം ശക്തമാവുന്നു എന്ന സൂചനകളുടെ അടിസ്ഥാത്തിൽ രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ ആണ് .
















Comments