വാഷിംഗ്ടൺ: രാജ്യം 73ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യയ്‌ക്ക് റിപ്പബ്ലിക് ദിനാശംസ നേർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.
ഇരുരാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളായുള്ള ബന്ധമാണ്.ഇരു രാജ്യങ്ങളും ഒരുമിച്ച് പല വെല്ലുവിളികളും നേരിട്ടിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങൾക്കും ഇന്ത്യൻ വംശജരായ ബ്രിട്ടീഷുകാർക്കും ബോറിസ് ജോൺസൺ റിപ്പബ്ലിക് ദിനാശംസ നേർന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം റിപ്പബ്ലിക് ദിനാശംസ നേർന്നത്.
രണ്ട് വൈവിധ്യമാർന്ന ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ, ഇരു രാജ്യങ്ങളുടേയും ശക്തമായ സൗഹൃദത്തിൽ ഞാൻ അഭിമാനിക്കുന്നു, ഈ മാസം സ്വതന്ത്ര വ്യാപാര ചർച്ചകൾ ആരംഭിച്ചതും ഓക്‌സ്‌ഫോർഡ്-ആസ്ട്ര സെനെക്ക വാക്‌സിൻ നിർമ്മിക്കുന്നതിലുള്ള ഇരു രാജ്യങ്ങളുടേയും പങ്കാളിത്തവും സന്തോഷം ഉണ്ടാക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കുറിച്ചു.അടുത്ത 75 വർഷം കഴിഞ്ഞാലും ഈ ബന്ധം നിലനിർത്താനും കൂടുതൽ അഭിവൃദ്ധി പ്രാപിക്കാനും ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ഇന്ത്യയ്‌ക്ക് റിപ്പബ്ലിക് ദിനാശംസ നേർന്നിരുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും അതിശയകരമായ സൗഹൃദം ആസ്വദിക്കുന്നു. നല്ല സുഹൃത്തായ നരേന്ദ്രമോദിയ്‌ക്കും എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിനാശംസകൾ എന്നാണ് അദ്ദേഹം കുറിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പരമർശിക്കാൻ ദോസ്തി എന്ന ഹാഷ് ടാഗും അദ്ദേഹം ഉപയോഗിച്ചിരുന്നു.
















Comments