ആഗോളതലത്തിൽ ഏറ്റവും മൂല്യമേറിയ 3 ഐടി സേവന ബ്രാൻഡുകളിൽ ടിസിഎസും ഇൻഫോസിസും, ഐബിഎമ്മിനെ പിന്തള്ളി
Monday, March 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ആഗോളതലത്തിൽ ഏറ്റവും മൂല്യമേറിയ 3 ഐടി സേവന ബ്രാൻഡുകളിൽ ടിസിഎസും ഇൻഫോസിസും, ഐബിഎമ്മിനെ പിന്തള്ളി

Janam Web DeskbyJanam Web Desk
Jan 26, 2022, 05:02 pm IST
A A

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ഏറ്റവും മൂല്യവത്തായ മൂന്ന് ഐടി സേവന ബ്രാൻഡുകളിൽ രണ്ടെണ്ണം ഇന്ത്യയിൽ നിന്ന്. ലോകത്തെ മുൻനിര ബ്രാൻഡ് മൂല്യനിർണ്ണയ സ്ഥാപനമായ ബ്രാൻഡ് ഫിനാൻസിന്റെ വാർഷിക റിപ്പോർട്ടിൽ ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്), ഇൻഫോസിസും ഐബിഎമ്മിനെ പിന്തള്ളി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. ലോകത്തിലെ ഏറ്റവും മൂല്യമേറിയതും ശക്തവുമായ ഐടി സേവന ബ്രാൻഡ് എന്ന പദവി തുടർച്ചയായ നാലാം വർഷവും ആക്‌സഞ്ചർ നിലനിർത്തി.

മൊത്തത്തിലുള്ള ബ്രാൻഡ് മൂല്യം അളക്കുന്നതിനു പുറമേ, മാർക്കറ്റിംഗ് നിക്ഷേപം, ഉപഭോക്തൃ പരിചയം, ജീവനക്കാരുടെ സംതൃപ്തി, കോർപ്പറേറ്റ് പ്രശസ്തി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ബ്രാൻഡ് ഫിനാൻസിന്റെ വിലയിരുത്തൽ. ബ്രാൻഡ് ഫിനാൻസ് ഗ്ലോബൽ 500 2022 റിപ്പോർട്ടിൽ, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഐടി സേവന ബ്രാൻഡായും ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന 25 ബ്രാൻഡുകളിലൊന്നായും ഇൻഫോസിസ് അംഗീകരിക്കപ്പെട്ടു.

റാങ്കിംഗിൽ ഇൻഫോസിസ് 56 സ്ഥാനങ്ങൾ ഉയർന്നതോടെ, വാർഷിക ബ്രാൻഡ് മൂല്യം 52 ശതമാനം വർധിച്ച് 12.8 ബില്യൺ ഡോളറിലെത്തി. ബ്രാൻഡ് മൂല്യത്തിലുളള കരുത്തും വളർച്ചയാണ് റിപ്പാർട്ടിൽ സൂചിപ്പിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. മഹാമാരിയുടെ കാലത്ത് ലോകമെമ്പാടുമുള്ള ഒരു ഡിജിറ്റൽ പരിവർത്തനത്തിന്റെ ആവശ്യകതയ്‌ക്ക് പ്രേരിപ്പിച്ചപ്പോൾ, ഇൻഫോസിസ് വെല്ലുവിളി ഏറ്റെടുത്തുവെന്ന് ബ്രാൻഡ് ഫിനാൻസ് ചെയർമാനും സിഇഒയുമായ ഡേവിഡ് ഹെയ് പറഞ്ഞു.

ഇൻഫോസിസ് റാങ്കിങിൽ വൻ കുതിച്ചുചാട്ടം നടത്തിയപ്പോൾ, ലോകത്തിലെ ഏറ്റവും മൂല്യവത്തായ രണ്ടാമത്തെ ഐടി ബ്രാൻഡായി റാങ്ക് ചെയ്യപ്പെടാൻ ടിസിഎസിന് കഴിഞ്ഞു. ടാറ്റ സൺസിന്റെ ചെയർമാൻ എൻ ചന്ദ്രശേഖരനെ പത്മഭൂഷൺ പുരസ്‌കാര ജേതാവായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ടിസിഎസിന്റെ ബ്രാൻഡിങ്ങിലുണ്ടായ മുന്നേറ്റവുമെന്നത് ശ്രദ്ധേയമാണ്. ബ്രാൻഡ് ഫിനാൻസിന്റെ ലോകത്തിലെ ഏറ്റവും മികച്ച 250 സിഇഒമാരുടെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്സ് 2022ൽ ആഗോളതലത്തിൽ 25ാം സ്ഥാനത്താണ് ചന്ദ്രശേഖരൻ. റാങ്കിങ് പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച സിഇഒ ആണ് എൻ ചന്ദ്രശേഖരൻ.

ഏറ്റവും പുതിയ ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ട് പ്രകാരം ടിസിഎസിന്റെ ബ്രാൻഡ് മൂല്യം 1.844 ബില്യൺ ഡോളർ വർദ്ധിച്ചതായി കണ്ടെത്തി. മുൻവർഷത്തെ അപേക്ഷിച്ച് 12.5 ശതമാനമാണ് വർധനവ്. 2022ൽ അതിന്റെ ബ്രാൻഡ് മൂല്യം 16.8 ബില്യൺ ഡോളറാണ്. ന്യൂയോർക്ക് സിറ്റി മാരത്തൺ, ലണ്ടൻ മാരത്തൺ, ടൊറന്റോ മാരത്തൺ, ജാഗ്വാർ ടിസിഎസ് റേസിംഗ് ടീം എന്നിവയുൾപ്പെടെയുള്ള കായിക ഇനങ്ങളിലെ സ്‌പോൺസർഷിപ്പുകളും പങ്കാളിത്തവും കാരണം ആഗോളതലത്തിൽ ഏറ്റവും അംഗീകൃത ഇന്ത്യൻ ബ്രാൻഡുകളിലൊന്നാണ് ടിസിഎസ്. ലോകത്തിലെ ഏറ്റവും മികച്ച 250 സിഇഒമാരുടെ ബ്രാൻഡ് ഫിനാൻസ് ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്സ് 2022ൽ മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല ഒന്നാമതെത്തി.

Tags: Brand Finance Global 500 2022 reportDavid Haighchairman and CEOBrand FinancTCSInfosys in Top 3 most valuable IT services brands globallybeat Big BlueaccentureMicrosoft’s Satya Nadella
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മകൾക്ക് പേരിട്ടത് ഇന്ത്യ , പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ; എന്റെ കുടുംബവും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നുവെന്ന് ജോണ്ടി റോഡ്സ്

Next Post

വാഗാ അതിർത്തിയിൽ റിപ്പബ്ലിക് മധുരം പങ്കിട്ട് ഇന്ത്യ-പാക് സൈനികർ

More News from this section

ഓപ്പറേഷൻ ദോസ്തിന് ആദരം; സൈക്കിൾ റാലി സംഘടിപ്പിച്ച് ഇന്ത്യയിലെ തുർക്കിഷ് എംബസി

ഓപ്പറേഷൻ ദോസ്തിന് ആദരം; സൈക്കിൾ റാലി സംഘടിപ്പിച്ച് ഇന്ത്യയിലെ തുർക്കിഷ് എംബസി

ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് കളംമാറ്റാന്‍ ഒരുങ്ങി ആപ്പിള്‍ ; ലക്ഷ്യം 40 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം

തൊഴിലാളികൾ തുടർച്ചയായി ഓഫീസിൽ എത്തുന്നില്ല; നടപടിക്കൊരുങ്ങി ആപ്പിൾ

ഇന്ത്യ ആഹ്ലാദത്തിൽ; മികച്ച പ്രകടനം കാഴ്ചവെച്ച് ലോവ്ലിന ബോർഗോഹെയ്ൻ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ഇന്ത്യ ആഹ്ലാദത്തിൽ; മികച്ച പ്രകടനം കാഴ്ചവെച്ച് ലോവ്ലിന ബോർഗോഹെയ്ൻ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ഉർഫി പെൺകുട്ടിയല്ല , ട്രാൻസ്‌ജെൻഡർ ; അതിന്റെ തെളിവ് തന്റെ കൈയ്യിലുണ്ടെന്ന് നടൻ ഫൈസാൻ അൻസാരി

ഉർഫി പെൺകുട്ടിയല്ല , ട്രാൻസ്‌ജെൻഡർ ; അതിന്റെ തെളിവ് തന്റെ കൈയ്യിലുണ്ടെന്ന് നടൻ ഫൈസാൻ അൻസാരി

സ്ത്രീ ശക്തി വെളിപ്പെട്ടിരിക്കുന്നു;ഇന്ത്യയ്‌ക്കായി നാലാം സ്വർണം കരസ്ഥമാക്കിയ ലോവ്‌ലിന ബോർഗോഹെയ്‌നാനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

സ്ത്രീ ശക്തി വെളിപ്പെട്ടിരിക്കുന്നു;ഇന്ത്യയ്‌ക്കായി നാലാം സ്വർണം കരസ്ഥമാക്കിയ ലോവ്‌ലിന ബോർഗോഹെയ്‌നാനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

ചാനൽ തുടങ്ങാൻ അപേക്ഷിച്ച് കാത്തിരുന്നത് 3 വർഷം ; ജനം ചാനലിന് മോദി സർക്കാർ ലൈസൻസ് നൽകിയത് മൂന്ന് ദിവസത്തിനുള്ളിൽ : പ്രകാശ് ജാവദേക്കർ

ചാനൽ തുടങ്ങാൻ അപേക്ഷിച്ച് കാത്തിരുന്നത് 3 വർഷം ; ജനം ചാനലിന് മോദി സർക്കാർ ലൈസൻസ് നൽകിയത് മൂന്ന് ദിവസത്തിനുള്ളിൽ : പ്രകാശ് ജാവദേക്കർ

Load More

Latest News

മലയാളസിനിമയ്‌ക്കും മലയാളികൾക്കും ഇന്ന് കറുത്ത തിങ്കൾ; ഓർമ്മയായി ഇന്നസെന്റ്; സംസ്‌കാരം ചൊവ്വാഴ്ച; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം

മലയാളസിനിമയ്‌ക്കും മലയാളികൾക്കും ഇന്ന് കറുത്ത തിങ്കൾ; ഓർമ്മയായി ഇന്നസെന്റ്; സംസ്‌കാരം ചൊവ്വാഴ്ച; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം

‘മലയാള സിനിമയ്‌ക്ക് തീരാനഷ്ടം’: അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

‘മലയാള സിനിമയ്‌ക്ക് തീരാനഷ്ടം’: അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

‘ ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും ‘ ; പോഞ്ഞിക്കരയാകാൻ ആദ്യം മടിച്ച ഇന്നസെന്റ്

‘ ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും ‘ ; പോഞ്ഞിക്കരയാകാൻ ആദ്യം മടിച്ച ഇന്നസെന്റ്

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട്  പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരൻ; ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരൻ; ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ചിരിപ്പിച്ച് മടങ്ങിയ ഇന്നച്ചൻ ; വിട വാങ്ങിയത് സുകുമാരിയുടെ ഓർമ്മദിനത്തിൽ , നൊമ്പരമായി മാർച്ച് 26

ചിരിപ്പിച്ച് മടങ്ങിയ ഇന്നച്ചൻ ; വിട വാങ്ങിയത് സുകുമാരിയുടെ ഓർമ്മദിനത്തിൽ , നൊമ്പരമായി മാർച്ച് 26

ആശ്വാസം; നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേ തുറന്നു

ആശ്വാസം; നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേ തുറന്നു

കയ്യേറ്റം ചെയ്‌തെന്ന് പരാതി നൽകി കാമുകി; മാർവൽ താരം ജോനാഥൻ മേജേഴ്‌സ് അറസ്റ്റിൽ

കയ്യേറ്റം ചെയ്‌തെന്ന് പരാതി നൽകി കാമുകി; മാർവൽ താരം ജോനാഥൻ മേജേഴ്‌സ് അറസ്റ്റിൽ

എയർ ട്രാഫിക് കൺട്രോൾ ഡിപ്പാർട്‌മെന്റിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു; എയർഇന്ത്യ, നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ നേർക്കുനേർ; പിന്നീട് സംഭവിച്ചത്

എയർ ട്രാഫിക് കൺട്രോൾ ഡിപ്പാർട്‌മെന്റിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു; എയർഇന്ത്യ, നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ നേർക്കുനേർ; പിന്നീട് സംഭവിച്ചത്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies