ജമൈക്ക : എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം കേട്ടാണ് ഉറക്കമുണർന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ക്രിസ് ഗെയ്ൽ ആശംസകൾ നേർന്നത്.
73ാം റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയെയും ഇന്ത്യക്കാരെയും ആശംസിക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദേശം കേട്ടാണ് രാവിലെ ഉറക്കമുണർന്നത്. അദ്ദേഹവും ഇന്ത്യയിലെ ജനങ്ങളുമായുള്ള എന്റെ ബന്ധം കൂടുതൽ ദൃഢമാക്കുന്ന സന്ദേശമായിരുന്നു അത്. എല്ലാവർക്കും യൂണിവേഴ്‌സൽ ബോസിന്റെ അഭിനന്ദനങ്ങൾ – ക്രിസ് ഗെയ്ൽ ട്വിറ്ററിൽ കുറിച്ചു.
42കാരനായ ഗെയ്ൽ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് , റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകളിൽ കളിച്ചിട്ടുണ്ട്.
Comments