മുംബൈ: വാടകഗർഭധാരണത്തിലൂടെ അടുത്തിടെ മാതാപിതാക്കളായ നടി പ്രിയങ്ക ചോപ്രയ്‌ക്കും നിക്ക് ജോനാസിനും ആശംസകൾ നേർന്ന് ബോളിവുഡ് നടി അനുഷ്‌ക ശർമ്മ.
തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറീസിലാണ് അനുഷ്‌ക പ്രിയങ്കയ്‌ക്കും നിക്കിനും ആശംസ അറിയിച്ചത്. പുതുതായി കുഞ്ഞ് ജനിച്ച പ്രിയങ്കയ്‌ക്കും നിക്കിനും വേണ്ടി ഒരു കുറിപ്പും അനുഷ്‌ക പങ്കുവച്ചു.
പ്രിയങ്കയ്‌ക്കും നിക്കിനും അഭിനന്ദനങ്ങൾ, ഉറക്കമില്ലാത്ത രാത്രികൾക്കും സമാനതകളില്ലാത്ത സന്തോഷത്തിനും സ്‌നേഹത്തിനുമായി തയ്യാറാകൂ. കൊച്ചുകുട്ടിക്ക് ഒരുപാട് സ്നേഹമെന്ന് അനുഷ്‌ക തന്റെ കുറിപ്പിൽ കുറിച്ചു.
കഴിഞ്ഞയാഴ്ചയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും സോഷ്യൽ മീഡിയയിലൂടെ കുഞ്ഞ് ജനിച്ച വാർത്ത പ്രഖ്യാപിച്ചത്.ഞങ്ങൾ വാടക ഗർഭപാത്രത്തിലൂടെ ഒരു കുഞ്ഞിനെ സ്വീകരിച്ചുവെന്ന് ഞങ്ങൾ സന്തോഷത്തോടെ സ്ഥിരീകരിക്കുന്നു. ഞങ്ങളുടെ കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഈ പ്രത്യേക സമയത്ത് ഞങ്ങൾ സ്വകാര്യത ആവശ്യപ്പെടുന്നു. വളരെ നന്ദിയെന്നായിരുന്നു ജനുവരി 21 ന് പ്രിയങ്കയും നിക്കും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
Comments