തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ അക്രമണം. ധനുവച്ചപുരത്ത് ഗുണ്ടാസംഘം പെട്രോൾ ബോംബ് ആക്രമണം നടത്തി. കോളജിലേക്കും ഡ്രൈവിംഗ് സ്‌കൂളിലേക്കുമാണ് പെട്രോൾ ബോംബ് വലിച്ചെറിഞ്ഞത്. ഗുണ്ടാസംഘം വാഹനങ്ങൾ അടിച്ചു തകർത്തു.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം അക്രമം നടത്തുകയായിരുന്നു. പെട്രോൾ നിറച്ച കുപ്പികൾ കത്തിച്ചെറിഞ്ഞ് ഭീതി പരത്തുകയും കോളജിന് മുന്നിലെ വാഹനം തകർക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു.
ധനുവച്ചപുരം റെയിൽവേ ക്രോസിന് സമീപത്തെ ഡ്രൈവിംഗ് സ്‌കൂളിലെ വാഹനങ്ങളും അക്രമികൾ തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പോലീസിന്റെ പിടിയിൽ ആയിട്ടുണ്ട് എന്നാണ് സൂചന.















Comments