ചിറ്റൂർ: ആന്ധ്രപ്രദേശിൽ ഹൈന്ദവ ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണം ആവർത്തിക്കുന്നു. ചിറ്റൂർ ജില്ലയിലെ കനിപ്പാക്കം വരസിദ്ധി വിനായക ക്ഷേത്രത്തിലെ രഥമാണ് അജ്ഞാതർ തീയിട്ടു നശിപ്പിച്ചത്. ഇന്ന് വെളുപ്പിനാണ് രഥം കത്തുന്നതായി ജനങ്ങളുടെ ശ്രദ്ധയിൽപെട്ടത്. ആരാണെന്ന് അക്രമം നടത്തിയതെന്ന് പ്രദേശവാസികൾക്കും വിവരമില്ലെന്ന് പോലീസ് അറിയിച്ചു. കനിപ്പാക്കം പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് ക്ഷേത്രം.
ക്ഷേത്രപരിസരത്ത് സൂക്ഷിച്ചിരുന്ന കാലപ്പഴക്കം ചെന്ന രഥമാണ് അഗ്നിക്കിര യാക്കിയതെന്നാണ് പോലീസ് പറയുന്നത്. വർഷങ്ങളായി ഉപയോഗിക്കാതിരു ന്നതിനാൽ ക്ഷേത്രപരിസരത്ത് മൂടിയിട്ടിരുന്ന രഥമാണ് അജ്ഞാതർ തീയിട്ടത്. പ്രദേശത്ത് വർഗ്ഗീയ സംഘർഷമുണ്ടാക്കാൻ ചിലർ നടത്തുന്ന ശ്രമമാണെന്ന് പ്രദേശവാസികളും ഹൈന്ദവ സംഘടനകളും ആരോപിച്ചു.
ആന്ധ്രാപ്രദേശിൽ വിവിധ മേഖലകളിൽ ക്ഷേത്രങ്ങൾക്ക് നേരെ ഇതിന് മുമ്പും പലതവണ അക്രമണങ്ങൾ നടന്നിട്ടുണ്ട്. രഥങ്ങൾ കത്തിക്കുക, വിഗ്രഹങ്ങൾ തകർക്കുക,ഗ്രാമീണ മേഖലയിലെ ചെറു ക്ഷേത്രങ്ങളും ഹുണ്ടികയും തകർക്കുക എന്നിവ പതിവാണ്. സംസ്ഥാന ഭരണകൂടം ഹൈന്ദവ സമൂഹത്തിന്റെ ആരാധനാ കേന്ദ്രങ്ങൾ സംരക്ഷിക്കാനായി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഹൈന്ദവ സംഘടനകൾ ആരോപിച്ചു.
















Comments