തിരുവനന്തപുരം:കേരളത്തിൽ ഒമിക്രോൺ തരംഗം രൂക്ഷം.സംസ്ഥാനത്ത് പ്രതിദിന രോഗികൾ അരലക്ഷത്തിന് മുകളിൽ തന്നെയായി തുടരുന്നുവെന്ന് കണക്കുകൾ.ഈ സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാജോർജ് കൂടുതൽ നിർദ്ദേശങ്ങൾ നൽകി.
മൂന്നാം തരംഗത്തിലെ പ്രതിരോധ തന്ത്രങ്ങൾ വ്യത്യസ്തമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ക്വാറന്റൈൻ എല്ലാവർക്കും ആവശ്യമില്ലെന്നും രോഗിയെ അടുത്ത് പരിചരിക്കുന്നവർക്ക് മാത്രം മതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിയുന്നതും ആളുകൾ ടെലികൺസൾട്ടേഷൻ ഉപയോഗിക്കണമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി വിരമിച്ച ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തും. ഇതിന് താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് മാസം കഴിഞ്ഞാൽ ആരോഗ്യവകുപ്പ് ഇവർക്ക് സർട്ടിഫിക്കറ്റ് നൽകും.
സംസ്ഥാനത്ത് പ്രതിദിന കൊറോണ കേസുകൾ കേസുകൾ 50,000ന് മുകളിൽ തന്നെയെന്ന് വീണാ ജോർജ് പറഞ്ഞു. കേസുകൾ പ്രതിദിനം വർദ്ധിക്കുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് 3.6 ശതമാനം രോഗികളെയാണ്. ഐസിയുവിൽ രോഗികൾ വർദ്ധിക്കുന്നില്ല. സ്വകാര്യ ആശുപത്രികളിലും വലിയ വർദ്ധനയില്ലെന്ന് മന്ത്രി വ്യക്തമാക്കി.ഫെബ്രുവരി രണ്ടാംവാരം കൊറോണ വ്യാപനം കുറയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Comments