മലപ്പുറം: വാട്ടര്‍ അതോറിറ്റി ഓഫീസിന് പിറകില്‍ കൂട്ടിയിട്ട പൈപ്പിനടിയില്‍ നിന്ന് ആറ് പെരുമ്പാമ്പിനെ പിടികൂടി.വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസിലേക്ക് വന്ന ജീവനക്കാരാണ് കൂട്ടിയിട്ട പൈപ്പിനിടയില്‍ പാമ്പിനെ കണ്ടത് തുടര്‍ന്ന് ആര്‍.ആര്‍.ടി അംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു.
ഇവര്‍ നടത്തിയ പരിശോധനയിലാണ് പൈപ്പിനടിയില്‍ കിടക്കുന്ന അഞ്ച് പാമ്പുകളെ കൂടി കണ്ടത്. പിടികൂടിയ പാമ്പുകളെ വനംവകുപ്പിന് കൈമാറുമെന്ന് ആര്‍.ആര്‍.ടി.അംഗം സവാദ് പറഞ്ഞു. പ്രദേശത്ത് നേരത്തേയും പാമ്പുകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ആറ് എണ്ണം ഒരുമിച്ച് കാണുന്നത് ആദ്യമായാണ്
Comments