കോഴിക്കോട് : വെള്ളമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ കേസിൽ പോലീസ് കസ്റ്റഡിയിൽ ഇരിക്കെ ,കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി പോലീസ് സ്‌റ്റേഷനിൽ നിന്നും രക്ഷപ്പെട്ടിരുന്നു . ഇത് റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തരെയാണ് സി പി എം – ഡി വൈ എഫ് ഐ പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് .
പീഡനക്കേസിൽ അറസ്റ്റ് ചെയ്ത പ്രതി ചേവായൂർ പോലീസ് സ്‌റ്റേഷനിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു .വൈദ്യപരിശോധനയ്‌ക്ക് ശേഷം പ്രതികളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഫെബിൻ രക്ഷപ്പെട്ടത്. പ്രതികൾക്ക് പോലീസ് വിലങ്ങ് അണിയിച്ചിരുന്നില്ല. സ്‌റ്റേഷന് പിന്നിലൂടെയാണ് ഫെബിൻ ഓടി രക്ഷപ്പെട്ടത് . തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ കോഴിക്കോട് ലോ കോളേജിന് പിന്നിലെ കാട് മൂടിയ പ്രദേശത്ത് നിന്നും ലോ കോളേജിലെ വിദ്യാർഥികളുടെ സഹായത്തോടെ പ്രതിയെ പോലീസ് പിടി കൂടി .
പ്രതിയെ പിടി കൂടാൻ പോലീസിനെ സഹായിച്ച വിദ്യാർത്ഥികളുടെ പ്രതികരണം മാദ്ധ്യമ പ്രവർത്തകർ എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഘടിച്ചെത്തിയ സി പി എം പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം സൃഷ്ടിച്ചത് .വിദ്യാർത്ഥികളുടെ പ്രതികരണം എടുക്കാൻ ശ്രമിച്ച വനിതാ മാദ്ധ്യമ പ്രവർത്തകരടക്കമുള്ളവർക്ക് നേരെയായിരുന്നു കയ്യേറ്റം .സർക്കാരിനെതിരെയും , പോലീസിനെതിരെയും വാർത്ത നൽകാൻ നിങ്ങൾ ആരാടാ എന്നും ചോദിച്ചു കൊണ്ടായിരുന്നു കയ്യേറ്റം . പോലീസിന്റെ സാന്നിധ്യത്തിൽ ആയിരുന്നു പ്രാദേശിക സി പി എം നേതാക്കളുടെ നേതൃത്വത്തിൽ കയ്യേറ്റം നടന്നത് . പിന്നീട് പോലീസ് ഇടപെട്ട് സി പി എമ്മുകാരെ സ്റ്റേഷന് വെളിയിലേക്ക് മാറ്റുകയായിരുന്നു
പ്രതിയെ പിടികൂടാൻ വിദ്യാർഥികളുടെ സഹായം ലഭിച്ചതായും .സുരക്ഷാ വീഴ്ച പരിശോധിക്കുമെന്നും ടൗൺ എ സി പി പി ബിജു രാജ് വ്യക്തമാക്കി .പോലീസിനെ പ്രതിരോധത്തിലാക്കാൻ ചിലർ ശ്രമിച്ചതായും .
അവർക്കെതിരെ നടപടി എടുക്കുമെന്നും എ സി പി പറഞ്ഞു .
















Comments