ന്യൂഡൽഹി: പെഗാസസ് വിഷയത്തിൽ ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്ത ലുകളെ വിശ്വാസത്തിലെടുക്കുന്നത് ഏറ്റവും വലിയ അബദ്ധമെന്നും അവരെന്നും പണത്തിന് വേണ്ടി വാർത്തചമയ്‌ക്കുന്നവരാണെന്നും കേന്ദ്രമന്ത്രി ജനറൽ വി.കെ.സിംഗ്. ഇന്ത്യ ഇസ്രായേൽ ഉടമസ്ഥതിലുള്ള പെഗാസസ് സോഫ്റ്റ്‌വെയർ ചാരപ്പണികൾക്കായി ഉപയോഗിക്കുന്നുവെന്ന ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്തലിനെതിരെയാണ് വി.കെ.സിംഗ് രംഗത്തെത്തിയത്.
കേന്ദ്രമന്ത്രി എന്ന നിലയിലല്ല മറിച്ച് വ്യക്തിപരവും അന്താരാഷ്‌ട്രപരിചയവും വെച്ചുകൊണ്ടാണ് ട്വിറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ കരസേനാ മേധാവി എന്ന നിലയിലും നിരവധി വിദേശരാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗമായി ഏറെ പരിചയമുള്ള വ്യക്തിയെന്ന നിലയിലാണ് വി.കെ.സിംഗിന്റെ പരാമർശം.
ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ ചാര സോഫ്റ്റ്‌വെയറാണ് പെഗാസസ്. ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങൾ ഔദ്യോഗികമായിട്ടാണ് ഇത് വാങ്ങിയതെന്നും അതിന്റെ ഉപയോഗത്തിന്റെ എല്ലാ വിവരങ്ങളും ഇസ്രായേലിന് ലഭിക്കുന്നുണ്ടെന്നുമാണ് വ്യാപകമായ ഒരു ആരോപണം. ഒപ്പംതന്നെ പ്രതിപക്ഷനേതാക്കളെ കുരുക്കാനാണിതെന്നും കോൺഗ്രസ്സ് ആരോപിക്കുകയാണ്. കേന്ദ്രസർക്കാർ ഇസ്രായേൽ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത് രാഷ്‌ട്രീയ പ്രതിയോഗികളെ നിലയ്‌ക്കുനിർത്താനാണെന്ന വാദവുമായി പാർലമെന്റിൽ കോൺഗ്രസ്സാണ് രംഗത്ത് വന്നത്.
കോടതിയിൽ കേന്ദ്രസർക്കാർ കൃത്യമായ മറുപടിയാണ് പെഗാസസ് സോഫ്റ്റ്‌വെയർ വിഷയത്തിൽ നൽകിയത്. രാജ്യം ഏറ്റവുമധികം സുരക്ഷാ ഭീഷണി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യസുരക്ഷാ രഹസ്യങ്ങൾ അതീവ സുരക്ഷിതമാണെന്ന വസ്തുതകളും രേഖകളും കേന്ദ്ര സർക്കാർ സമർപ്പിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രി നേരിട്ട് ഉത്തരം പറയണമെന്ന പ്രതിപക്ഷ വാദത്തെ ആഭ്യന്തരവകുപ്പ് പാർലമെന്റിന്റെ ഇരുസഭകളിലും തെളിവുനിരത്തി രണ്ടിലേറെ തവണ ഖണ്ഡിച്ചിരുന്നു.
സുപ്രീംകോടതിയുടെ നിരീക്ഷണത്തിലും തീരുമാനത്തിലുമിരിക്കുന്ന വിഷയ മാണിത്. കോടതി കമ്മീഷനേയും വച്ചിട്ടുണ്ട്. അതിനാൽ തന്നെ കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഒരു മറുപടിയും നൽകേണ്ടതില്ലെന്ന ശക്തമായ നിലപാടാണ് ആഭ്യന്തരവകുപ്പ് എടുത്തിട്ടുള്ളത്. അജ്ഞാതരായവർ കോടതികളിൽ നൽകുന്ന ഹർജികളിൽ പുറമേ മറുപടി നൽകാൻ കേന്ദ്രസർക്കാറിന് ബാദ്ധ്യതയില്ലെന്നും പാർലമെന്റിൽ മറുപടി നൽകിയിട്ടുണ്ടെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചിട്ടുമുണ്ട്.
















Comments