പോംഗ്യാംഗ്: വടക്കൻ കൊറിയ മിസൈൽ പരീക്ഷണം തുടരുന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ രണ്ടുമാസമായി വിവിധ തരത്തിലുള്ള മിസൈ ലുകൾ വടക്കൻ കൊറിയ വിക്ഷേപിക്കുന്നുണ്ട്. ഇതിനിടയിൽ മിസൈലുകൾ ജപ്പാന്റെ സമുദ്രാതിർത്തിക്കുള്ളിൽ വീണതായാണ് റിപ്പോർട്ട്. വടക്കൻ കൊറിയ മിസൈലുകൾ പസഫിക് മേഖലകളെ കേന്ദ്രീകരിച്ച് സജ്ജീകരിച്ചിരി ക്കുന്നുവെന്നതിന്റെ ശക്തമായ തെളിവാണിതെന്ന് പ്രതിരോധ വിദഗ്ധർ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടുമാസത്തിനിടെ അഞ്ചിലേറെ പരീക്ഷണങ്ങളാണ് വടക്കൻ കൊറിയ നടത്തിയത്. ഹൈപ്പർ സോണിക് മിസൈലുകൾ പരീക്ഷിച്ചെന്ന് കിം ജോംഗ് ഉൻ അവകാശപ്പെട്ടതിനു ശേഷവും മിസൈലുകൾ പരീക്ഷിക്കുന്നത് മേഖലയിൽ ഭീതിവിതച്ചിരിക്കുകയാണ്. അയൽരാജ്യത്തിന്റെ മിസൈൽ ഭ്രാന്തിനെതിരെ ദക്ഷിണ കൊറിയ ഐക്യരാഷ്‌ട്ര രക്ഷാ സമിതിക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ജപ്പാന്റെ മേഖലയിലേക്ക് മിസൈൽ വീണിരിക്കുന്നു എന്ന ആരോപണം ഉയരുന്നത്.
വടക്കൻ കൊറിയയുടെ ജാഗാംഗ് പ്രവിശ്യയിൽ നിന്നാണ് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചിരിക്കുന്നതെന്ന് ദക്ഷിണ കൊറിയ ആരോപിക്കുന്നു. 800കിലോമീറ്റർ ദൂരപരിധി കടന്നാണ് മിസൈൽ ജപ്പാൻ മേഖലയിൽ പതിച്ചിരിക്കുന്നതെന്ന് ജാപ്പനീസ് ക്യാബിനറ്റ് സെക്രട്ടറി ഗിരോകാസു മാറ്റ്‌സുനോ അറിയിച്ചു. 2000 കിലോമീറ്റർ ഉയരത്തിലേക്കെത്തിയ ശേഷമാണ് 800 കിലോമീറ്റർ ദൂരത്ത് പതിച്ചത്. കൂടുതൽ ദൂരം സഞ്ചരിക്കാവുന്ന മിസൈലാണ് പരീക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന നിഗമനവും വിദഗ്ധർ ശരിവയ്‌ക്കുകയാണ്.
















Comments