വാഷിംഗ്ടൺ: താലിബാൻ തടവിലാക്കിയ അമേരിക്കൻ പൗരനെ മോചിപ്പിക്കാനുളള ശ്രമങ്ങൾ സജീവമാക്കി യുഎസ്. എത്രയും വേഗം പൗരനെക്കുറച്ചുള്ള വിവരങ്ങൾ കൈമാറണമെന്നും വിട്ടയക്കണമെന്നും ജോ ബൈഡൻ നേരിട്ട് പ്രസ്താവന ഇറക്കി. മാർക്ക് ഫ്രീറിച്ചെന്ന 59 വയസ്സുള്ള എഞ്ചിനീയറാണ് താലിബാന്റെ തടവിലുള്ളത്.
അമേരിക്കൻ പൗരന്മാരെ അകാരണമായിട്ടാണ് തടവിലിട്ടിരിക്കുന്നത്. ഏത് നിരപരാധികളേയും ഭീഷണിപ്പെടുത്തുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ല. ജനങ്ങളെ തടവിലാക്കി നടത്തുന്ന ഭരണം ഭീരുത്വത്തിന്റേയും ക്രൂരതയുടേയും ലക്ഷണമാണെന്നും ജോ ബൈഡൻ പറഞ്ഞു. അഫ്ഗാൻ പിടിക്കാൻ താലിബാൻ ശ്രമിക്കുന്നതിനിടെയാണ് മാർക്കിനെ തട്ടിക്കൊണ്ടുപോയത്.
അമേരിക്കയുടെ നാവികസേനയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഫ്രീറിച്ച് ഇല്ലിനോയിസിലെ ലോംബാർഡ് സ്വദേശിയാണ്. അമേരിക്ക അഫ്ഗാനിലുള്ള സമയത്തെ ഒരു പദ്ധതി പൂർത്തീകരണത്തിനായിട്ടാണ് മാർക്കിനെ അഫ്ഗാനിലേക്ക് അയച്ചത്. 2020 ഫെബ്രുവരിയിൽ ട്രംപിന്റെ ഭരണകൂടം അഫ്ഗാൻ പിന്മാറ്റം ഒപ്പിടുന്നതിന് ഒരു മാസം മുന്നേയാണ് മാർക്കിനെ തട്ടിക്കൊണ്ടുപോയത്. ഹഖ്വാനി വിഭാഗത്തിന്റെ കേന്ദ്രത്തിലേക്കാണ് മാർക്കിനെ എത്തിച്ചിരിക്കുന്നതെന്നും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. മാർക്കിനെ സഹോദരി കാർലീൻ കാക്കോര ബൈഡനെ കണ്ടതിന് ശേഷമാണ് ബൈഡൻ പ്രസ്താവന നടത്തിയത്.
















Comments