കൊച്ചി : മയക്കുമരുന്നുകളുമായി ബംഗാൾ സ്വദേശി മൂവാറ്റുപുഴയില്‍ പിടിയിൽ. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മഹാബുല്‍ മണ്ഡലിനെ (32) ആണ് പോലീസ് പിടികൂടിയത്.
കൂത്താട്ടുകുളം കിഴകൊമ്പ് ഭാഗത്ത് നടന്ന റെയ്ഡിലാണ് ഇയാൾ പിടിയിലായത് . പ്രദേശത്ത് മയക്കുമരുന്ന് കച്ചവടം നടത്തുന്നവരിൽ പ്രധാനിയാണ് മഹാബുല്‍. ഇയാളുടെ പക്കല്‍ നിന്ന് രണ്ട് ഗ്രാം ബ്രൗണ്‍ ഷുഗറും അഞ്ച് ഗ്രാം കഞ്ചാവും മയക്കുമരുന്നുകള്‍ വിറ്റുകിട്ടിയ 4560 രൂപയും പിടികൂടി.
കഴിഞ്ഞയാഴ്‌ച്ച രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിനുമായി മുളവൂർ തച്ചോടത്തും പടി ഭാഗത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന ബംഗാൾ സ്വദേശി ഖുസിദുൽ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . 23 ഗ്രാം ഹെറോയിനാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.
Comments