ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പ്രചാരണ പരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വീടുകൾ കയറിയുള്ള പ്രചാരണത്തിന് 20 പേർക്ക് വരെ പങ്കെടുക്കാം. മൈതാനങ്ങളിൽ നടത്തുന്ന പരിപാടികൾക്ക് 1000 പേർക്ക് പങ്കെടുക്കാം. എന്നാൽ റോഡ് ഷോകൾക്കും സൈക്കിൾ റാലികൾക്കും ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ഫെബ്രുവരി 11 വരെ നീട്ടിയിരിക്കുകയാണ്.
കൊറോണ പ്രോട്ടോക്കോളുകൾ പൂർണമായും പാലിച്ച് വേണം ഇത് നടപ്പിലാക്കാൻ എന്നും രാഷ്‌ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം സമൂഹ വ്യാപനത്തിൽ എത്തിക്കരുത് എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്നു.
ഫെബ്രുവരി 11 വരെ റോഡ് ഷോകളോ, പദയാത്രകളോാ, സൈക്കിൾ/ബൈക്ക് റാലികളോ അനുവദിക്കില്ലെന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നു. മൈതാനങ്ങളിൽ നടത്തുന്ന പരിപാടികൾക്ക് 1000 പേരെ പങ്കെടുപ്പിക്കുകയോ, അല്ലെങ്കിൽ പകുതി ആളുകളെ പങ്കെടുപ്പിക്കുകയോ ചെയ്യാം. ഫെബ്രുവരി 1 മുതൽ ഇത് ആരംഭിക്കാം. വീടുകൾ തോറുമുള്ള ക്യാമ്പെയിനിന് 20 പേരെ അനുവദിക്കും.
ഹാളിനുള്ളിൽ വെച്ച് നടത്തുന്ന പരിപാടികളിൽ 500 പേരെയോ അല്ലെങ്കിൽ പകുതി ആളുകളെയോ പങ്കെടുപ്പിക്കാം. പരിപാടികൾ പങ്കെടുക്കുന്ന പ്രവർത്തകരും സ്ഥാനാർത്ഥികളും മറ്റ് പാർട്ടി നേതാക്കളും കൊറോണ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം എന്നും നിർദ്ദേശത്തിൽ പറയുന്നു. രാജ്യത്ത് കൊറോണ വ്യാപനത്തിൽ നേരിയ അയവ് വന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇളവുകൾ അനുവദിച്ചത്.
Comments