ന്യൂഡൽഹി : പ്രക്ഷോഭകരെ ഭയന്ന് രഹസ്യകേന്ദ്രത്തിൽ അഭയം പ്രാപിച്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പരിഹസിച്ച് നടി കങ്കണ റണാവത്തും ,ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദും .
കാനഡയിലെ ഒട്ടാവയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കങ്കണ എഴുതി, “കർമ്മങ്ങൾ വീണ്ടും തിരിച്ചടിക്കുന്നു . 2020ലെ ഇന്ത്യയിലെ കർഷക സമരത്തെ പിന്തുണച്ച് ജസ്റ്റിൻ രംഗത്തെത്തിയത് സൂചിപ്പിച്ചാണ് കങ്കണയുടെ പ്രസ്താവന.
“ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അന്ന് ഇന്ത്യൻ പ്രതിഷേധക്കാരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു, ഇപ്പോൾ തന്റെ രാജ്യത്ത് പ്രതിഷേധങ്ങൾക്കിടയിലും പ്രതിഷേധക്കാർ തന്റെ സുരക്ഷയ്‌ക്ക് ഭീഷണിയായതിനാൽ അദ്ദേഹം ഒരു രഹസ്യ സ്ഥലത്ത് ഒളിച്ചിരിക്കുന്നു , കർമ്മം തിരിച്ചടിക്കുന്നു ” എന്ന അടിക്കുറിപ്പോടെയാണ് കങ്കണ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ പോസ്റ്റ് പങ്കുവെച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദും ട്രൂഡോയെ പരിഹസിച്ച് രംഗത്തെത്തി . ‘ അവർ അർഹിക്കുന്നത് അവർക്ക് ലഭിക്കുന്നു ‘ കനേഡിയൻ പ്രധാനമന്ത്രിയെ പരാമർശിച്ച് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ പറഞ്ഞു. “കർമയിലേക്ക് സ്വാഗതം. ഇവിടെ മെനുകളൊന്നുമില്ല. നിങ്ങൾക്ക് അർഹമായത് നിങ്ങൾക്ക് ലഭിക്കും.” സർക്കാർ പ്രതിഷേധക്കാരുമായി സംസാരിക്കണമെന്നും ഒളിച്ചോടരുതെന്നും അഭിപ്രായപ്പെട്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ ട്വീറ്റിന് നല്ല പ്രതികരണമാണ് ലഭിച്ചത്.
















Comments