ന്യൂഡൽഹി : സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടിയുടെ പലിശ രഹിത വായ്പ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാഷ്‌ട്രത്തിന്റെ സമഗ്രസാമ്പത്തിക വളർച്ചയ്‌ക്കും നിക്ഷേപങ്ങൾക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വായ്പ പ്രഖ്യാപിച്ചിരിക്കുന്നത്. കടക്കെണിയിൽ പെട്ട് കിടക്കുന്ന സംസ്ഥാനങ്ങൾക്ക് ഇത് കൂടുതൽ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ.
ഓരോ സംസ്ഥാനത്തിവും ആവശ്യാനുസരണം ഒരു ലക്ഷം കോടി രൂപ വീതമാണ് അനുവദിക്കുക. 50 വർഷത്തേക്കാണ് വായ്പാകാലാവധി. അതത് സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പുറമേയുള്ള പലിശരഹിത വായ്പയാണിത്.
പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയ്‌ക്കും മറ്റു ഉത്പാദന മുതൽമുടക്കിലേക്കുമുള്ള സംസ്ഥാനങ്ങളുടെ ഇടപെടൽ ഉദ്ദേശിച്ചുകൊണ്ടാണ് ഒരു ലക്ഷം കോടി പലിശരഹിത വായ്പ വകയിരുത്തിയിരിക്കുന്നത്. ജനങ്ങളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുക, അടുത്ത 25 വർഷത്തിൽ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുക എന്നതാണ് ബജറ്റിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
















Comments