ന്യൂഡൽഹി: കൊറോണ ഭീതിയിൽ കഴിയുന്ന ഭാരതീയർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റാണ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത്. ജനങ്ങളുടെ പ്രതീക്ഷകൾ തെറ്റിക്കാതെ 25 വർഷത്തേക്കുള്ള ബ്ലൂപ്രിന്റാണ് ഇന്ന് അവതരിക്കപ്പെട്ടത്.ജനപ്രിയ ബജറ്റിനോടൊപ്പം ബജറ്റ് അവതരണത്തിനിടെ കേന്ദ്രമന്ത്രി തന്റെ പ്രസംഗത്തിൽ പരാമർശിച്ച മഹാഭാരത ശ്ലോകവും ശ്രദ്ധേയമായിരുന്നു.
കേന്ദ്രമന്ത്രി ഇന്ന് പരാമർശിച്ച മഹാഭാരത ശ്ലോകത്തിന്റെ പ്രത്യേകത അന്വേഷിച്ച് പോവുകയാണ് സമൂഹമാദ്ധ്യമങ്ങൾ.മഹാഭാരതത്തിലെ ശാന്തി പർവ്വത്തിലെ ശ്ലോകമാണ് ഇന്ന് മന്ത്രി ഉദ്ധരിച്ചത്. സമയപരിധി ചൂണ്ടിക്കാട്ടി ശ്ലോകം മുഴുവനായി വായിക്കുന്നത് ഒഴിവാക്കിയെങ്കിലും അതിന്റെ ഇംഗ്ലീഷ് പരിഭാഷ മന്ത്രി വായിച്ചു.ഈ ആവശ്യഘട്ടത്തിൽ സർക്കാറിൽ തങ്ങളുടെ കരങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ജനങ്ങൾക്ക് സഹായം ചെയ്തു എന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ദാപയിത്വാകരം ധർമ്മ്യശ്രമ്രാണിത്യന്യഥാവിധി |അഷേശാങ്കൽപയേദ്രാജയോഗക്ഷേമാനതന്ദ്രിതഃ എന്ന ശ്ലോകമാണ് മന്ത്രി പരാമർശിച്ചത്. രാജാവ് എല്ലാ തരത്തിലുമുള്ള അലംഭാവവും ഉപേക്ഷിച്ച് ധർമ്മത്തിന് അനുസൃതമായി രാജ്യം ഭരിച്ചുകൊണ്ട് ധർമ്മത്തിന് യോജിച്ച നികുതി പിരിച്ച് ജനങ്ങളുടെ ക്ഷേമത്തിനായി പദ്ധതികൾ രൂപകൽപ്പന ചെയ്യണം എന്നാണ് ശാന്തി പർവ്വത്തിലെ ഈ ശ്ലോകത്തിന്റെ അർത്ഥം.മഹാഭാരതം പോലുള്ള പുരാതന ഗ്രന്ഥങ്ങളിൽ നിന്ന് ജ്ഞാനം ഉൾക്കൊണ്ട് ഇന്ത്യ പുരോഗതിയുടെ പാതയിൽ തുടരുകയാണെന്ന് സീതാരാമൻ ചൂണ്ടിക്കാട്ടി.
















Comments