ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ 2022-23 വർഷത്തെ ബജറ്റിനെ അഭിനന്ദിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ഇത്തവണത്തെ ബജറ്റ് ‘ഗരീബ് കല്യാൺ’ ബജറ്റാണ്. പാവപ്പെട്ടവർ, ദരിദ്രർ, തൊഴിലാളികൾ എന്നീ വിഭാഗത്തെ ശാക്തീകരിക്കുന്നതാണ് ഇത്തവണത്തെ ബജറ്റെന്ന് നദ്ദ പ്രതികരിച്ചു.
മലമ്പ്രദേശങ്ങളിലും ഗാമീണ മേഖലയിലുമുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് വികസനം നൽകുന്നതിനാണ് 2022-23ലെ ബജറ്റ് പ്രാമുഖ്യം നൽകിയിരിക്കുന്നത്. സാമൂഹ്യനീതിയും സമത്വവും ഉറപ്പുവരുത്തുന്ന കേന്ദ്രസർക്കാരിന്റെ നയത്തിലൂന്നിയതാണ് ഈ ബജറ്റെന്നും ബിജെപിയുടെ ദേശീയ അദ്ധ്യക്ഷൻ പ്രതികരിച്ചു.
ചെറുകിട-വൻകിട വ്യവസായങ്ങളെ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുന്നതാണ് കേന്ദ്ര ബജറ്റ്. വെറും ഒരു വർഷത്തെ വികസന പദ്ധതികൾക്കുള്ള അജണ്ടയല്ല ഇത്തവണത്തെ കേന്ദ്ര ബജറ്റെന്നും അടുത്ത 25 വർഷത്തെ ഇന്ത്യയുടെ വികസനത്തിന്റെ ബ്ലൂപ്രിന്റാണിതെന്നും ജെപി നദ്ദ വ്യക്തമാക്കി.
അതേസമയം ബജറ്റിനെ ജനം സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. അടുത്ത 100 വർഷത്തേക്കുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്നും ദാരിദ്ര്യ നിർമാജനമാണ് ബജറ്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാമാരിയുടെ ആഘാതത്തിനിടയിലും ആത്മവിശ്വാസം നൽകുന്നതാണ് ബജറ്റെന്നും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
















Comments