ന്യൂഡൽഹി; കേന്ദ്ര ബജറ്റ് മനസിലാക്കാൻ ദയവായി ശ്രമിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ധനമന്ത്രി നിർമല സീതാരാമൻ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സീറോ സം ബജറ്റെന്ന പരാമർശത്തിനോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.
ബജറ്റ് എന്താണെന്ന് മനസിലാക്കാൻ ദയവായി ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട ധനമന്ത്രി, കേന്ദ്രബജറ്റിനെക്കുറിച്ച് ഉയരുന്ന വിമർശനങ്ങൾ നിരുത്തരവാദപരമായ പ്രതികരണങ്ങളാണെന്നും പറഞ്ഞു. ഹോംവർക്ക് പോലും നേരാവണ്ണം ചെയ്യാത്ത ഒരു പാർട്ടിയുടെ നേതാവാണ് ഇത്തരം പ്രതികരണങ്ങൾ നടത്തുന്നതെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
തൊഴിലവസരങ്ങളെയും തൊഴിലിനെയും കൊറോണ വൈറസ് സൃഷ്ടിച്ച മഹാമാരി ബാധിച്ചിട്ടുണ്ടെന്നത് വാസ്തവമാണ്. എന്നാൽ അത്തരം പ്രതിസന്ധികളെ മറികടക്കാൻ കേന്ദ്ര സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും ബുദ്ധിമുട്ടുകളിൽ നിന്നും മോചിപ്പിക്കാൻ പൗരന്മാരെ സഹായിച്ചിട്ടുണ്ടെന്നും ധനമന്ത്രി പ്രതികരിച്ചു. കേന്ദ്ര ബജറ്റ് 2022-23 അവതരിപ്പിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നിർമല സീതാരാമൻ.
















Comments