ന്യൂഡൽഹി: പാർലമെന്റിൽ ജുഡീഷ്യറിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്തവനയ്‌ക്കെതിരെ ശക്തമായി തിരിച്ചടിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. രാഹുൽ ചൈനയെ പുകഴ്‌ത്തിയതിനെയും കേന്ദ്രമന്ത്രി അപലപിച്ചു. രാഹുൽ ആശയക്കുഴപ്പവും ബുദ്ധിശൂന്യനുമായ നേതാവാണെന്ന് പറഞ്ഞു. ജുഡീഷ്യറി, തിരഞ്ഞെടുപ്പ് കമ്മീഷൻ, പെഗാസസ് എന്നിവയെല്ലാം ‘സംസ്ഥാനങ്ങളുടെ ശബ്ദം തകർക്കാനുള്ള ഉപകരണങ്ങളാണ്’ എന്ന് രാഹുൽ ഗാന്ധി ലോക്‌സഭയിൽ പറഞ്ഞു.
കോൺഗ്രസ് നേതാവിന്റെ പ്രസ്താവനകളോട് പ്രതികരിച്ചുകൊണ്ട് പ്രഹ്ലാദ് ജോഷി പറഞ്ഞു, ‘അദ്ദേഹം ആശയക്കുഴപ്പത്തിലായ, ബുദ്ധിശൂന്യനായ നേതാവാണ്. ‘ചൈനക്കാർക്ക് വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ട്’ എന്ന രാഹുലിന്റെ പരാമർശത്തെ പരാമർശിച്ച് പാർലമെന്ററി കാര്യമന്ത്രി പറഞ്ഞു, ‘ഇന്ത്യ ഒരു രാജ്യമല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ചൈനയുടെ കാഴ്ചപ്പാട് വളരെ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ചൈനയെ പിന്തുണയ്‌ക്കാൻ വേണ്ടിയാണോ നിങ്ങൾ പാർലമെന്റിൽ എത്തിയത്? ടിബറ്റ് പ്രശ്നത്തിന് കാരണം കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിൽ ചൈനയെ പുകഴ്‌ത്തി രാഹുൽ ഗാന്ധി
‘ചൈനക്കാർക്ക് എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയുടെ വിദേശനയത്തിന്റെ ഏറ്റവും വലിയ തന്ത്രപരമായ ലക്ഷ്യം പാകിസ്താനെയും ചൈനയെയും വേറിട്ട് നിർത്തുക എന്നതാണ്. നിങ്ങൾ ചെയ്തത് അവരെ ഒരുമിപ്പിക്കുകയായിരുന്നുവെന്നും രാഹുൽഗാന്ധിയുടെ ആരോപിച്ചു.
ജനഹൃദയങ്ങൾ കീഴടക്കിയാണ് നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നത്. നെഹ്‌റു കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രം കോൺഗ്രസ് നേതാവ് ബഹുമാനിക്കപ്പെടുന്നു. അതിനാൽ രാഹുൽഗാന്ധി, മോദിയെ ‘രാജാവ്’ എന്ന് വിശേഷിപ്പിക്കുന്നതിൽ അത്ഭുതമില്ലെന്ന് ജോഷി പറഞ്ഞു. ‘അദ്ദേഹം പ്രധാനമന്ത്രി മോദിയെ ‘രാജാവ്’ എന്ന് വിളിച്ചിരുന്നു. കോൺഗ്രസ് നേതാവായി സംസാരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കുന്നത് നെഹ്‌റു കുടുംബം കാരണമാണെന്നും എന്നാൽ പ്രധാനമന്ത്രി മോദി ജനങ്ങളുടെ ഹൃദയം കീഴടക്കിയിട്ടുണ്ടെന്നും, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
Comments