ആഡംബര വാഹനപ്രേമികൾ കാത്തിരുന്ന ഓഡിയുടെ പ്രീമിയം എസ് യുവി ക്യൂ7-ന്റെ പുതിയ മോഡൽ വിപണിയിലെത്തി. 2022ൽ ജർമൻ വാഹന നിർമ്മാതാക്കൾ ഇന്ത്യൻ നിരത്തിലെത്തിക്കുന്ന ആദ്യ കാറാണ് ക്യൂ7-ന്റെ ഈ പുതിയ മോഡൽ.
രണ്ട് വകഭേദങ്ങളിലായാണ് വാഹനം വിപണിയിലെത്തിയത്. അതിൽ പ്രീമിയം പ്ലസ് എന്ന മോഡലിന് 79.99 ലക്ഷം രൂപയും, ടെക്‌നോളജി മോഡലിന് 88.33 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. 2021 ഡിസംബറിൽ തന്നെ വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കി, ബുക്കിംഗും ആരംഭിച്ചിരുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയോ, ഡീലർഷിപ്പ് വഴിയോ 5 ലക്ഷം രൂപ ഡൗൺപേയ്‌മെന്റ് നൽകി ക്യൂ7 ബുക്ക് ചെയ്യാം.
ആറ് വെർട്ടിക്കൽ സ്ലാറ്റ്‌സുകളോടുകൂടിയ ഒക്ടാഗണൽ ഫ്രെയിം ഗ്രിൽ, റീഡിസൈൻ ചെയ്ത ബംബർ, മെട്രിക്‌സ് എൽഇഡി ഹെഡ്‌ലാംപ്, 19-ഇഞ്ച് അലോയ് വീലുകൾ, ബൂട്ട് ലിഡിലെ സിൽവർ ഇൻസേർട്ടുകൾ, റീ-ഡിസൈൻ ചെയ്ത എൽഇഡി ടെയിൽ ലാംപ് എന്നിവ പുതിയ പതിപ്പിനെ വ്യത്യസ്തമാക്കുന്നു. ഓഡി വെർച്വൽ കോക്പിറ്റ്, വലിയ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 19 സ്പീക്കറുകളും 16 ചാനൽ ആംപ്ലിഫയറോടു കൂടിയ ത്രീ ഡി സറൗണ്ട് സിസ്റ്റം, എയർ അയണൈസർ, അരോമാറ്റൈസേഷൻ, ലൈൻ ഡിപ്പാർചർ വാണിങ്, 4-സോൺ എസി എന്നീ ഫീച്ചറുകളും വാഹനത്തിനുണ്ട്.
3.0- ലിറ്റർ, വി6 പെട്രോൾ എഞ്ചിനാണ് 2022 ഓഡി ക്യൂ8-ന്റെ ഹൃദയം. ഇത് 335 ബിഎച്പി പവറും 500 എൻഎം പീക്ക് ടോർക്കും ഉ്ൽപാദിപ്പിക്കുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്‌സാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഏതാനും സെക്കന്റുകൾ മാത്രം മതി ഈ വീരന്.
Comments