മാഡ്രിഡ്: കോപ്പാ ഡെൽ റേയിൽ തകർന്ന് വമ്പന്മാർ. ബാഴ്‌സലോണ ക്വാർട്ടർ കാണാതെ പുറത്തായതിന് പിന്നാലെ ക്വാർട്ടർ പോരാട്ടത്തിൽ റയൽ മാഡ്രിഡും വീണു.
അത്‌ലറ്റികോ ക്ലബ്ബിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് റയൽ മുട്ടുമടക്കിയത്. ശക്തമായ മുന്നേറ്റം നടത്തിയ അത്‌ലറ്റികോ കളിയുടെ അവസാന നിമിഷമാണ് നിർണ്ണായക ഗോൾ നേടിയത്. 89-ാം മിനിറ്റിൽ അലെഹാന്ദ്രോ ബെർണേഗ്വർ റെമീറോയാണ് ഗോൾ വല കുലുക്കിയത്.
കുടുതൽ സമയം പന്ത് കൈവശം വയ്‌ക്കാൻ അവസരമുണ്ടായിട്ടും റയലിന് ഗോളടിക്കാ നായില്ല. 595 പാസ്സുകളുമായി റയൽ മുന്നേറിയിട്ടും നിർണ്ണായ അവസരം മുതലാക്കിയത് അത്‌ലറ്റികോ ആയിരുന്നു. 15 തവണ റയലിന്റെ ഗോൾ മുഖത്ത് അത്‌ലറ്റികോ കടന്നുകയറി.
പലസമയത്തും കളി പരുക്കനായി മാറിയതോടെ റയലിന് രണ്ടു തവണയും അത്‌ലറ്റികോവിന് മൂന്ന് തവണയും മഞ്ഞകാർഡ് കാണേണ്ടിവന്നു.
















Comments