ലക്‌നൗ : യുപിയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് മലയാളി. ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോനെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂർ മണ്ഡലത്തിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. നടൻ കൃഷ്ണകുമാറാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
യുപിയിൽ തുടർഭരണ ഉറപ്പിച്ചിരിക്കുന്ന ബിജെപിയുടെ ശക്തമായ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഡിജിറ്റൽ പ്രചാരണവും വീടുകൾ തോറും കയറിയുള്ള പ്രചാരണവും മുറയ്‌ക്ക് നടക്കുകയാണ്. പാവപ്പെട്ട ജനങ്ങൾക്ക് ഫ്രീ ഗ്യാസ് കണക്ഷൻ, വീടില്ലാത്തവർക്ക് ലക്ഷക്കണക്കിന് വീടുകൾ, ആരോഗ്യ ഇൻഷുറൻസ്, പരമാവധി ആളുകൾക്ക് സൗജന്യ കൊറോണ വാക്‌സിൻ, കർഷകർക്ക് പെൻഷൻ, എന്നിവയെല്ലാം ചെയ്ത് കൊടുത്ത യോഗി സർക്കാരിനെ തന്നെ വീണ്ടും ജനങ്ങൾ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
യോഗിയുടെ ഇരട്ട എൻജിൻ സർക്കാർ ഉത്തർപ്രദേശിൽ വൻ വികസനമാണ് എത്തിച്ചിരിക്കുന്നത്. സമാജ് വാദി പാർട്ടിയിൽ നിന്നും മോചിതരായപ്പോഴാണ് യുപിയിലെ ജനങ്ങൾ വികസനം എന്താണെന്ന് തന്നെ അറിഞ്ഞത് എന്നും യോഗി ആദിത്യനാഥ് പറഞ്ഞത്. ബിജെപിക്ക് ഇത്തവണ 300 ൽ അധികം സീറ്റ് ലഭിക്കുമെന്നാണ് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്. സമാജ് വാദി പാർട്ടിക്കും, ബിഎസ്പിക്കും പിടിച്ച് നിൽക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. കോൺഗ്രസിന് രണ്ടക്ക സീറ്റ് നേടാൻ സാധിക്കില്ലെന്നും രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നത്.
















Comments