തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഇന്ന് ഒപ്പിട്ടേക്കും. ഇന്നലെ വിദേശ യാത്ര കഴിഞ്ഞ് എത്തിയ ശേഷം മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ സർക്കാരുമായി ഗവർണർക്കുണ്ടായിരുന്ന ഭിന്നത അവസാനിച്ചെന്നാണ് സൂചന.
ഇന്നലെ ഒരു മണിക്കൂറിലേറെയാണ് രാജ്ഭവനിൽ മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന വിരുദ്ധമായതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.
സർവ്വകലാശാലകളിൽ രാഷ്‌ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഗവർണർക്ക് ഇന്നലെ ഉറപ്പു നൽകി. ഗവർണർ ഓർഡിൻസിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ കത്തു നൽകിയിരുന്നു. ലോകായുക്ത ഭേദഗതിക്ക് ഗവർണർ അംഗീകാരം നൽകിയാൽ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
















Comments