ഡറാഡൂൺ: ബോളീവുഡ് സൂപ്പർതാരം അക്ഷയ് കുമാർ ഉത്തരാഖണ്ഡിന്റെ ബ്രാന്റ് അംബാസിഡറാകും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സർക്കാർ മുന്നോട്ട് വച്ച ആശയം അക്ഷയ് കുമാർ സ്വീകരിച്ചെന്നും സംസ്ഥാനത്തിന്റെ ബ്രാന്റ് അംബാസിഡറാകാൻ തയ്യാറാണെന്ന് താരം സമ്മതം അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ അക്ഷയ് കുമാർ ഡെറാഡൂണിലെത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓദ്യോഗീക വസതിയിൽ എത്തിയ അക്ഷയ് കുമാർ ഒരുമണിക്കുറോളം അവിടെ ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. നടന്റെ സന്ദർശനത്തിനുശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബ്രാന്റ് അംബാറിഡറാകാൻ തയ്യാറാണെന്ന അക്ഷയ്കുമാറിന്റെ നിലപാട് ഉത്തരാഖണ്ഡിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ്വേകും.
ഹിമാലയത്തിന്റെ മടിത്തട്ടിൽ ശയിക്കുന്ന ഉത്തരാഖണ്ഡ് അനന്തമായ ടൂറിസം സാധ്യതകളുള്ള പ്രദേശമാണ്. മഹാക്ഷേത്രങ്ങളും ആത്മീയ കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്ന ദേവഭൂമിയിൽ നിരവധി വികസനപ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നുണ്ട്.
Comments