ന്യൂഡൽഹി: കശ്മീരിലെ വിഘടവാദികളെ പിന്തുണച്ച കെഎഫ്‌സിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം.കെഎഫ്‌സി ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്തതിന് പിന്നാലെ മാപ്പപേക്ഷയുമായി കമ്പനി രംഗത്തെത്തി.
കശ്മീർ സോളിഡാരിറ്റി ഡേയ്‌ക്കൊപ്പം നിൽക്കുന്നു , അവർക്കും സ്വാതന്ത്ര്യം വേണം ‘ എന്നായിരുന്നു കെഎഫ്സിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘കശ്മീർ ഐക്യദാർഢ്യ ദിനത്തിലാണ്’ കമ്പനി ഇത്തരമൊരു പോസ്റ്റ് പങ്ക് വച്ചത് . വിഘടനവാദികളോട് കശ്മീർ ഇന്ത്യൻ പ്രദേശത്ത് നിന്ന് വിഘടിപ്പിക്കുക എന്ന ലക്ഷ്യം പിന്തുടരാനാണ് അവർ അന്ന് ആഹ്വാനം ചെയ്തത് . ”സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹങ്ങൾ ഹൃദയംഗമമാണ്,” എന്നായിരുന്നു പോസ്റ്റ്.
എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത് തുടർന്ന് ഫെബ്രുവരി 5, ഉച്ചയ്‌ക്ക് 1.18 ന് ഇട്ട പോസ്റ്റ് പ്രതിഷേധം ശക്തമായതോടെ ഇന്ന് വൈകീട്ട് 6.15 ഓടെ പിൻവലിക്കുകയായിരുന്നു. പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ മാപ്പപേക്ഷയുമായി കമ്പനി എത്തി.
രാജ്യത്തിന് പുറത്തുള്ള ചില കെഎഫ്‌സി സോഷ്യൽ മീഡിയ ചാനലുകൾ പ്രസിദ്ധീകരിച്ച പോസ്റ്റിൽ മാപ്പ് പറയുന്നുവെന്നും. ഞങ്ങൾ ഇന്ത്യയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും. ഇന്ത്യക്കാരുടെ അഭിമാനത്തെ സേവിക്കാൻ എന്നും സന്നദ്ധരാണെന്നും ട്വിറ്റർ പോസ്റ്റിൽ കെഎഫ്‌സി ഇന്ത്യ പറയുന്നു.
We deeply apologize for a post that was published on some KFC social media channels outside the country. We honour and respect India, and remain steadfast in our commitment to serving all Indians with pride.
— KFC India (@KFC_India) February 7, 2022
















Comments