കൊച്ചി: കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിനെ തേടി വീണ്ടും അന്വേഷണം. കുറുപ്പിനെ തേടി ക്രൈംബ്രാഞ്ചാണ് വീണ്ടും അന്വേഷണത്തിനിറങ്ങുന്നത്. പത്തനംതിട്ട വെട്ടിപറം സ്വദേശിയായ റെൻസി ഇസ്മയിലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സുകുമാരക്കുറുപ്പിനെ തേടി വീണ്ടും ഇറങ്ങുന്നത്. ഇതര സംസ്ഥാനങ്ങളിലേക്കും കുറുപ്പിനെ തേടിയുള്ള അന്വേഷണം വ്യപിപ്പിക്കും
കാഷായവേഷം,നരച്ചതാടി,രുദ്രാക്ഷമാല,അടുത്തിടെ ട്രാവൽ വ്‌ളോഗിൽ കണ്ട വേഷപ്രച്ഛന്നനായ വ്യക്തി സുകുമാരക്കുറുപ്പെന്ന് ഉറപ്പിക്കുകയാണ് ബിവറേജസ് ഷോപ്പ് പത്തനംതിട്ട മാനേജരായ റിൻസി ഇസ്മയിൽ. മുഖ്യമന്ത്രിക്കടക്കം വിവരങ്ങൾ കൈമാറി കൊണ്ട് റെൻസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം നടത്താൻ ഒരുങ്ങുന്നത്.
ഇന്നലെ പത്തനംതിട്ടയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം റെൻസിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. 2004 ൽ ഇരുവരും നേരിൽ കണ്ട ഗുജറാത്തിലെ പ്രദേശം, ട്രാവൽ വ്‌ളോഗ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഹരിദ്വാർ എന്നിവടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ആലോചന. ഗുജറാത്തിൽ മുൻപ് അദ്ധ്യാപകനായിരുന്ന റെൻസി, അവിടെ ആശ്രമ അന്തേവാസിയായിരുന്ന ശങ്കരഗിരിരി എന്ന സ്വാമിയെ പരിചയപ്പെട്ടു. ശേഷം പത്രങ്ങളിലും ചാനലുകളിലും സുകുമാരക്കുറുപ്പിന്റേതായി ചിത്രങ്ങൾ കണ്ടതോടെ മുൻപ് കണ്ടത് കുറുപ്പിനെയായിരുന്നുവെന്ന സംശയം ഉടലെടുത്തു.
അന്ന് തന്നെ വിവരങ്ങൾ പോലീസിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നുവെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ലെന്ന് റിൻസി പറയുന്നു. ട്രാവൽ വ്‌ളോഗ് ദൃശ്യങ്ങൾ സുകുമാരക്കുറുപ്പിനെ അടുത്തറിയാവുന്ന പലരേയും കാണിച്ചതായി റെൻസി പറയുന്നു. അവരിൽ പലരും ഇത് യഥാർത്ഥ സുകുമാരക്കുറുപ്പാണെന്ന് സംശയം പ്രകടിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
1984ൽ ചാക്കോ എന്ന ചലച്ചിത്രവിതരണ കമ്പനി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര പോലീസ് സ്‌റ്റേഷനിലാണ് അന്ന് കേസ് രജിസ്ട്രറ്റർ ചെയ്തത്. ഇന്ന് ഈ കേസിപ്പോൾ ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റാണ് അന്വേഷിക്കുന്നത്. പോലീസിനെ വർഷങ്ങളായി വട്ടംകറക്കുന്ന ചോദ്യത്തിന് ഉത്തരം ആകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
















Comments