സുകുമാരക്കുറിപ്പിനെ വീണ്ടും തേടിയിറങ്ങി ക്രൈം ബ്രാഞ്ച്;അന്വേഷണം ബാർ മാനേജരുടെ വെളിപ്പെടുത്തലിന് പിന്നാലെ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുകുമാരക്കുറിപ്പിനെ വീണ്ടും തേടിയിറങ്ങി ക്രൈം ബ്രാഞ്ച്;അന്വേഷണം ബാർ മാനേജരുടെ വെളിപ്പെടുത്തലിന് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2022, 08:02 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിനെ തേടി വീണ്ടും അന്വേഷണം. കുറുപ്പിനെ തേടി ക്രൈംബ്രാഞ്ചാണ് വീണ്ടും അന്വേഷണത്തിനിറങ്ങുന്നത്. പത്തനംതിട്ട വെട്ടിപറം സ്വദേശിയായ റെൻസി ഇസ്മയിലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സുകുമാരക്കുറുപ്പിനെ തേടി വീണ്ടും ഇറങ്ങുന്നത്. ഇതര സംസ്ഥാനങ്ങളിലേക്കും കുറുപ്പിനെ തേടിയുള്ള അന്വേഷണം വ്യപിപ്പിക്കും

കാഷായവേഷം,നരച്ചതാടി,രുദ്രാക്ഷമാല,അടുത്തിടെ ട്രാവൽ വ്‌ളോഗിൽ കണ്ട വേഷപ്രച്ഛന്നനായ വ്യക്തി സുകുമാരക്കുറുപ്പെന്ന് ഉറപ്പിക്കുകയാണ് ബിവറേജസ് ഷോപ്പ് പത്തനംതിട്ട മാനേജരായ റിൻസി ഇസ്മയിൽ. മുഖ്യമന്ത്രിക്കടക്കം വിവരങ്ങൾ കൈമാറി കൊണ്ട് റെൻസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം നടത്താൻ ഒരുങ്ങുന്നത്.

ഇന്നലെ പത്തനംതിട്ടയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം റെൻസിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. 2004 ൽ ഇരുവരും നേരിൽ കണ്ട ഗുജറാത്തിലെ പ്രദേശം, ട്രാവൽ വ്‌ളോഗ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഹരിദ്വാർ എന്നിവടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ആലോചന. ഗുജറാത്തിൽ മുൻപ് അദ്ധ്യാപകനായിരുന്ന റെൻസി, അവിടെ ആശ്രമ അന്തേവാസിയായിരുന്ന ശങ്കരഗിരിരി എന്ന സ്വാമിയെ പരിചയപ്പെട്ടു. ശേഷം പത്രങ്ങളിലും ചാനലുകളിലും സുകുമാരക്കുറുപ്പിന്റേതായി ചിത്രങ്ങൾ കണ്ടതോടെ മുൻപ് കണ്ടത് കുറുപ്പിനെയായിരുന്നുവെന്ന സംശയം ഉടലെടുത്തു.

അന്ന് തന്നെ വിവരങ്ങൾ പോലീസിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നുവെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ലെന്ന് റിൻസി പറയുന്നു. ട്രാവൽ വ്‌ളോഗ് ദൃശ്യങ്ങൾ സുകുമാരക്കുറുപ്പിനെ അടുത്തറിയാവുന്ന പലരേയും കാണിച്ചതായി റെൻസി പറയുന്നു. അവരിൽ പലരും ഇത് യഥാർത്ഥ സുകുമാരക്കുറുപ്പാണെന്ന് സംശയം പ്രകടിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

1984ൽ ചാക്കോ എന്ന ചലച്ചിത്രവിതരണ കമ്പനി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര പോലീസ് സ്‌റ്റേഷനിലാണ് അന്ന് കേസ് രജിസ്ട്രറ്റർ ചെയ്തത്. ഇന്ന് ഈ കേസിപ്പോൾ ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റാണ് അന്വേഷിക്കുന്നത്. പോലീസിനെ വർഷങ്ങളായി വട്ടംകറക്കുന്ന ചോദ്യത്തിന് ഉത്തരം ആകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

Tags: SUKUMARA KURUPPsukumarakurup
Share
Tweet
SendShare

More News from this section

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

Latest News

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies